HOME
DETAILS
MAL
ശരീഅത്ത് സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു
backup
December 28 2016 | 06:12 AM
അടിമാലി: ദക്ഷിണ കേരള ലജ്നത്തുല്‍ മുഅല്ലിമീന്‍ അടിമാലി മേഖലയുടെയും ജമാഅത്ത് ഫെഡറേഷന്റെയും നേതൃത്വത്തില്‍ മീലാദ് റസൂല്‍ സംഗമത്തിന്റെ ഭാഗമായി ഏക സിവില്‍ കോഡിനെതിരേ ശരീഅത്ത് സംരക്ഷണ സമ്മേളനം നടത്തി. അടിമാലി ടൗണ്‍ സെന്‍ട്രല്‍ ജങ്ഷനില്‍ നടന്ന സമ്മേളനം അടിമാലി ടൗണ്‍ ജുമാമസ്ജിദ് ഇമാം മുഹമ്മദ് അര്‍ഷദ് ഫലാഹി ഉദ്ഘാനം ചെയ്തു. സ്വാഗത സംഘം ചെയര്മാന് ഷാജി പള്ളിത്താഴം അധ്യക്ഷനായി. പടമുകള്‍ ജുമാമസ്ജിദ് ഇമാം വി.എച്ച് അലിയാര് മൗലവി മുഖ്യപ്രഭാഷണം നടത്തി. മന്നാങ്കാല ഇമാം അഷ്റഫ് ഫൈസി, ഡി.കെ.എല്‍.എം അടിമാലി മേഖല ട്രഷറര്‍ ഫരീദുദ്ദീന്‍ മന്നാനി, കണ്‍വീനര്‍ എം.കെ ജമാലുദ്ദീന്‍ മൗലവി, നിസാര്‍ ബാഖവി എന്നിവര്‍ സംസാരിച്ചു. ഡി.കെ.എല്‍.എം മേഖല സെക്രട്ടറി നൗഫല്‍ ബാഖവി സ്വാഗതവും ജോ.സെക്രട്ടറി അഷ്റഫ് മൗലവി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."