അനധികൃത തോല് ഫാക്ടറിയിലേക്ക് കൊണ്ടുവന്ന ലോഡ് നാട്ടുകാര്‍ തടഞ്ഞു
രാമപുരം: കൂടപ്പുലത്തെ വിവാദമായ തോല് ഫാക്ടറിയിലേക്ക് രാത്രിയില്‍ കൊണ്ടുവന്ന മൂന്ന് ലോഡ് തോല് നാട്ടുകാര്‍ തടഞ്ഞ് പൊലിസില്‍ ഏല്‍പ്പിച്ചു.
നാട്ടുകാരുടെ സമരത്തെ തുടര്‍ന്ന് തോല്ഫാക്ടറി മാസങ്ങള്‍ക്ക് മുന്‍പ് അടച്ച് പൂട്ടിയതാണ്. എന്നാല്‍, ജനങ്ങളുടെ ശ്രദ്ധയില്‍പ്പെടാതെ രാത്രികാലങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും, തമിഴ്നാട്ടില്‍ നിന്നും ഇവിടേയ്ക്ക് മൃഗത്തോല് എത്തിയിരുന്നു.
അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെടുന്നതിനെ തുടര്‍ന്ന് നാട്ടുകാര്‍ സംഘടിച്ച് കാത്ത്നിന്ന് ലോഡ് പിടികൂടുകയായിരുന്നു. ദുര്‍ഗന്ധവും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായതോടെയാണ് നാട്ടുകാര്‍ സമരവുമായി രംഗത്തിറങ്ങി തോല് ഫാക്ടറി പൂട്ടിച്ചത്.
രാമപുരം പൊലിസ് സ്ഥതലതെത്തി മൂന്ന് ലോഡുകളും കസ്റ്റഡിയില്‍ എടുത്ത് സ്റ്റേഷനിലേയ്ക്ക് മാറ്റി.
വാര്‍ഡ് മെമ്പര്‍ എം.പി ശ്രീനിവാസ്, ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് ഏഴാച്ചേരി, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.റ്റി. രാജന് തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സംഘര്‍ഷത്തില്‍ അയവ് വന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."