എം.ജിയില്‍ ത്രിദിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് ഫെബ്രുവരി 10 മുതല്‍
അതിരമ്പുഴ: മഹാത്മാഗാന്ധി സര്‍വകലാശാല ഇന്റര്‍നാഷണല്‍ ആന്‍ഡ് ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ 2017 ഫെബ്രുവരി 10, 11, 12 തിയതികളില്‍ നാനോമെറ്റീരിയല്സിനെ ആധാരമാക്കി ത്രിദിന അന്തര്‍ദേശീയ കോണ്‍ഫറന്‍സ് നടത്തുന്നു. നാനോ കോമ്പസിറ്റുകള്‍, നാനോടെക്നോളജിനേരിടുന്ന വെല്ലുവിളികള്‍, നവീന സാധ്യതകള്‍ മുതലായവ കോണ്‍ഫറന്‍സിന്റെ പ്രതിപാദ്യവിഷയങ്ങളാണ്.
ലോക പ്രശസ്തരായ 200ല്‍ അധികം ശാസ്ത്രജ്ഞര്‍ പങ്കെടുക്കുന്ന കോണ്‍ഫറന്‍സില്‍ പ്രഭാഷണങ്ങള്‍, പോസ്റ്റര്‍ പ്രദര്‍ശനം, ബ്രെയിന്‍ സ്റ്റോമിങ് സെഷനുകള്‍, ഗവേഷക-വ്യവസായിക സംവാദങ്ങള്‍ മുതലായവ ഉണ്ടായിരിക്കും.
വൈസ്ചാന്സിലര് ഡോ. ബാബു സെബാസ്റ്റ്യന്‍ കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യും. പ്രൊഫ. സാബു തോമസ്, ഡോ. നന്ദകുമാര്‍ കളരിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. രജിസ്ട്രേഷനും മറ്റുവിവരങ്ങള്‍ക്കും മൊബൈല്‍: 9747099541.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."