കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനത്തെ ദുരിതത്തിലാക്കിയെന്ന്
വൈക്കം: റേഷന്‍ അരി നിര്‍ത്തലാക്കി പിണറായി സര്‍ക്കാരും നോട്ട് പിന്‍വലിച്ച് നരേന്ദ്ര മോദി സര്‍ക്കാരും ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുകയാണെന്ന് കെ.പി.സി.സി സെക്രട്ടറി ഫിലിപ്പ് ജോസഫ്. റേഷന്‍ വിതരണം പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് മറവന്‍തുരുത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടോള്‍ ജങ്ഷനുസമീപമുള്ള റേഷന്‍ കടയ്ക്കു മുന്നില്‍ നടത്തിയ ധര്‍ണാസമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനദ്രോഹനയങ്ങള്‍ നടപ്പിലാക്കുന്നതില്‍ രണ്ട് സര്‍ക്കാരുകളും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണെന്നും ജനങ്ങള്‍ക്കൊപ്പം ചേര്‍ന്ന് കോണ്‍ഗ്രസ് സമരം കൂടുതല്‍ ശക്തമാക്കുമെന്നും ഫിലിപ്പ് ജോസഫ് പറഞ്ഞു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.സി തങ്കരാജ് അധ്യക്ഷനായ യോഗത്തില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി പി.വി പ്രസാദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അക്കരപ്പാടം ശശി, ബാബു പുവനേഴത്ത്, കെ.എസ് നാരായണന്‍ നായര്‍, കെ. സിയാദ്ബഷീര്‍, ലീന ഡി. നായര്‍, ആര്‍. അനീഷ്, എം. ശശി, കെ. സജീവന്‍, എന്‍.സി തോമസ്, ജഗദ അപ്പുക്കുട്ടന്‍, രമാദേവി മനോഹരന്‍, ഔസേഫ് വര്‍ഗീസ്, വി.ആര്‍ അനിരുദ്ധന്‍, രമേശന്‍ തേവടി, പോള്‍ തോമസ്, അശോകന്‍ കൂമ്പയില്‍, പി.ആര്‍ തിലകന്‍, സദാനന്ദന്‍ വെട്ടിപ്പറമ്പില്‍, രമേശന്‍ മട്ടോറപ്പടി, പി.സി ചെറുക്കന്‍, പുഷ്പന്‍ എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."