സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപടി
തൊടപുഴ: ഇടവെട്ടി പഞ്ചായത്ത്, പ്രാഥമികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലുള്ള സമഗ്ര കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഒന്നാംഘട്ടം പൂര്‍ത്തിയായി. ഇതിന്റെ ഭാഗമായി ആരോഗ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പ്രാഥമിക സ്‌ക്രീനിങ്, പ്രാഥമിക രജിസ്‌ട്രേഷന്‍, ബോധവല്‍ക്കരണ ക്യാംപുകള്‍ എന്നിവ സംഘടിപ്പിച്ചു.
പരിപാടിയുടെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായി 31 ന് രാവിലെ പത്തുമുതല്‍ ഇടവെട്ടി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ രോഗനിര്‍ണയ ക്യാംപ് നടത്തും. റീജണല്‍ കാന്‍സര്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ എറണാകുളത്ത് പ്രവര്‍ത്തക്കുന്ന ഏര്‍ളി കാന്‍സര്‍ ഡിറ്റക്ഷന്‍ ആന്‍ഡ് കണ്‍ട്രോളിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് ക്യാംപ്.
കാന്‍സര്‍ മരണദൂതനാണെന്നും രോഗം ബാധിച്ചാല്‍ സാധാരണജീവിതം നയിക്കാനാവില്ലെന്നുമുള്ള അബദ്ധധാരണ തിരുത്താനും 30 മുതല്‍ 35 ശതമാനം വരെയുള്ള കാന്‍സര്‍ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുമെന്നുമുള്ള അവബോധം സൃഷ്ടിക്കാനും ചികിത്സയ്‌ക്കൊപ്പം പ്രതിരോധത്തിനും രോഗനിര്‍ണയത്തിനും പ്രാധാന്യമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനും പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നു.
ഡോ. വി.ആര്‍ രശ്മിയുടെ നേതൃത്വത്തില്‍ രണ്ടാം ഘട്ട സ്‌ക്രീനിങ്, ക്യാംപില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ രജിസ്‌ട്രേഷന്‍, വിഡിയോ പ്രദര്‍ശനം എന്നിവ 28 മുതല്‍ 30 വരെ നടത്തും. ക്യാംപിന്റെ സേവനം ലഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രാഥമികാരോഗ്യകേന്ദ്രവുമായ ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9495296631, 9495512602, 9496122005 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."