നീതിക്കു വേണ്ടിയാണ് ജാതി പറഞ്ഞത്: വെള്ളാപ്പള്ളി
രാജാക്കാട്: നീതിക്കു വേണ്ടിയാണു താന്‍ ജാതി പറഞ്ഞതെന്നും സാമുദായിക നീതി ലഭിക്കാനുള്ള അര്‍ഹത എല്ലാവര്‍ക്കും ഉള്ളതുപോലെ ഈഴവ സമുദായത്തിനുമുണ്ടെന്നും എസ്.എന്‍.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.
എണ്‍പത്തിനാലാം ശിവഗിരി തീര്‍ഥാടനത്തിനു മുന്നോടിയായി എസ്.എന്‍.ഡി.പി യോഗം രാജാക്കാട് യൂണിയന്റെ ആഭിമുഖ്യത്തില്‍ ചെയര്‍മാന്‍ എം.ബി ശ്രീകുമാറിന്റെ നേതൃത്വത്തില്‍ നടന്ന ശിവഗിരി തീര്‍ഥാടന സന്ദേശ പദയാത്രയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനവും പുതിയതായി രൂപീകരിച്ചിട്ടുള്ള രാജാക്കാട് യൂണിയന്റെ ഔദ്യോഗിക പ്രഖ്യാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജാതിയില്‍ അധിഷ്ടിതമായ നിയമവും ചട്ടവുമാണു ഇവിടെ നിലനില്‍ക്കുന്നത്. ഈഴവ സമുദായത്തെ വിമര്‍ശിച്ചാല്‍ ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടാമെന്ന അടവ് സമീപനമാണു തിരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയപാര്‍ട്ടികള്‍ സ്വീകരിച്ചത്. ഒരു പരിധിവരെ അവര്‍ അതില്‍ വിജയിക്കുകയും ചെയ്തുവെന്ന് വെള്ളാപ്പള്ളി പറഞ്ഞു.
യൂണിയന്‍ വൈസ് ചെയര്‍മാന്‍ ജി. അജയന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍.ട്രസ്റ്റ് ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപ പ്രകാശനം നടത്തി. കണ്‍വീനര്‍ കെ.എസ് ലതീഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു.
യോഗം കൗണ്‍സിലര്‍ കെ.ഡി രമേശ് മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പദയാത്രാ കാപ്റ്റന്‍ എം.ബി ശ്രീകുമാറിനു വിവിധ ശാഖാ യോഗങ്ങളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ സ്വീകരണം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."