സി.പി.എമ്മില്‍ ഇരട്ടനീതി: ഇബ്രാഹിംകുട്ടി കല്ലാര്‍
കട്ടപ്പന: ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുവാന്‍ അംഗരക്ഷകരെ ആവശ്യമില്ലെന്ന് പറഞ്ഞ മന്ത്രി എം.എം മണി കോടതിവിധിയെ തുടര്‍ന്ന് ഇപ്പോഴത്തെ യാത്രകള്‍ പൊലിസിന്റെയും സി.പി.എം പ്രവര്‍ത്തകരുടേയും അകമ്പടിയോടുകൂടിയാണെന്നും ഇത് ജനാധിപത്യഭരണക്രമത്തോടുള്ള വെല്ലുവിളിയാണെന്നും ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാംഹിംകുട്ടി കല്ലാര്‍ പറഞ്ഞു. മണി മന്ത്രിസ്ഥാനം രാജിവയ്ക്കണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള സമരം ഇടുക്കി ജില്ലയില്‍ കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വി.എസ് അച്യുതാനന്ദനും രാജി ആവശ്യപ്പെട്ടതോടെ മണിയുടെ നില കൂടുതല്‍ പരുങ്ങലില്‍ ആയിരിക്കുകയാണ്. മന്ത്രി സ്ഥാനം രാജിവച്ച ജയരാജന് ഒരു നീതിയും എം.എം മണിക്ക് മറ്റൊരു നീതിയുമാണെന്നാണ് സി.പി.എമ്മിലെ അണികള്‍ക്കിടയിലെ സംസാരം. തൊടുപുഴയിലെ കോടതി വിധി തന്റെ രോമത്തെ പോലും ബാധിക്കില്ലെന്നും മേല്‍ക്കോടതികള്‍ ഉണ്ടെന്നും അവകാശപ്പെട്ട മണി അഞ്ചേരി വധക്കേസില്‍ സ്വന്തം അപ്പീല്‍ മുമ്പ് സുപ്രിം കോടതിയും ഹൈക്കോടതിയും തള്ളിയതാണെന്ന കാര്യം വിസ്മരിക്കരുതെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."