ഹൈറേഞ്ച് സംരക്ഷണസമിതി സര്‍ക്കാരിനെതിേര പ്രക്ഷോഭത്തിന്
കട്ടപ്പന: ഇടുക്കിയുടെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുകയാണെന്ന് ഹൈറേഞ്ച് സംരക്ഷണസമിതി.
ഇടുക്കിയിലെ കസ്തൂരിരംഗന്‍, പട്ടയവിഷയങ്ങളില്‍ ഇടതുസര്‍ക്കാര്‍ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷയിലാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയോര ജനത അവര്‍ക്ക് അനുകൂലമായി നിലപാടെടുത്തത്. ഭരണത്തിലെത്തി ആറുമാസം കഴിഞ്ഞിട്ടും ഇക്കാര്യങ്ങളില്‍ പ്രസ്താവനകള്‍ക്കപ്പുറമുള്ള വ്യക്തമായ നടപടികള്‍ ഉണ്ടായിട്ടില്ല. ഈ സ്ഥിതിയാണ് തുടരുന്നതെങ്കില്‍ സര്‍ക്കാരിനെതിരേ വലിയ പ്രക്ഷോഭം ആരംഭിക്കാന്‍ നിര്‍ബന്ധിതമാകുമെന്ന് സമിതി നേതാക്കള്‍ അറിയിച്ചു.
പട്ടയ വിഷയത്തിലും മന്ത്രിമാരും നേതാക്കളും പ്രസ്താവനകള്‍ ഇറക്കുന്നതല്ലാതെ നടപടികളുണ്ടാകുന്നില്ല.
ഏതാനുംപേര്‍ക്ക് വ്യവസ്ഥകള്‍വച്ച് പട്ടയം നല്‍കാന്‍ മേള സംഘടിപ്പിക്കുകയല്ല ആവശ്യം. അടിസ്ഥാന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകണം. പട്ടയം ലഭിക്കുന്നതിന് അപേക്ഷകന്റെ വാര്‍ഷിക വരുമാന പരിധി ഒരുലക്ഷം രൂപയാക്കി നിജപ്പെടുത്തിയ ഉത്തരവ് പിന്‍വലിക്കണം.
പട്ടയരേഖകളില്‍ അച്ചടിച്ചിരിക്കുന്ന 16 ഉപാധികളില്‍ അപകടകരമായതു പിന്‍വലിക്കണമെന്ന നിര്‍ദേശം അംഗീകരിക്കപ്പെട്ടിട്ടില്ല.
പത്തുചെയിന്‍ മേഖല, സെറ്റില്‍മെന്റ് ഏരിയ, അലോട്ട്‌മെന്റ് ഭൂമി, ഷോപ്പ് സൈറ്റ് തുടങ്ങിയ മേഖലകള്‍ക്ക് പട്ടയം നല്‍കാനുള്ള നടപടിയും ആരംഭിച്ചിട്ടില്ല.
ഭാവി പരിപാടികള്‍ അലോചിക്കുവാന്‍ സമിതിയുടെ ജനറല്‍ ബോഡി യോഗം 30-ന് വൈകുന്നേരം നാലിന് കട്ടപ്പന മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളില്‍ ചേരുമെന്ന് സമിതി ജനറല്‍ കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, രക്ഷാധികാരികളായ ആര്‍. മണിക്കുട്ടന്‍, സി.കെ. മോഹനന്‍, മൗലവി മുഹമ്മദ് റഫീക്ക് കൗസരി, കെ.കെ ദേവസ്യ, സെക്രട്ടറി ജോസ് കുഴിപ്പിള്ളില്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."