നാട്ടുകാര്‍ കൈകോര്‍ത്തു; പടപ്പേങ്ങാട് തോട് മാലിന്യമുക്തം
ആലക്കോട്: തോടുകളും പുഴകളും മാലിന്യ നിക്ഷേപത്തിനുള്ള ഇടമല്ല എന്ന മുദ്രാവാക്യവുമായി നാട്ടുകാരുടെ നേതൃത്വത്തില്‍ പടപ്പേങ്ങാട് തോട് ശുചീകരിച്ചു. ചപ്പാരപ്പടവ് പഞ്ചായത്തിലെ പടപ്പേങ്ങാട് വാര്‍ഡില്‍ വെമ്മാണി മുതല്‍ ബാലേശ്ശുഗിരി വരെയുള്ള ഭാഗത്തെ മാലിന്യങ്ങളാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍, പഴകിയ തുണികള്‍, അടുക്കള അവശിഷ്ടങ്ങള്‍, മലിന ജലം എന്നിവ തോടുകളിലേക്ക് തള്ളിവിടുന്ന പ്രവണത വര്‍ധിച്ചതോടെ ശുദ്ധജലവുമായി ഒഴുകിയിരുന്ന തോട് മലിനമാവുകയായിരുന്നു. നാട്ടുകാര്‍ക്ക് പിന്തുണയുമായി എന്‍.എസ്.എസ് വളണ്ടിയര്‍മാരും രംഗത്തെത്തിയതോടെ ശുചീകരണം നാടിന്റെ ആഘോഷമായി മാറി. നാലു ഗ്രൂപ്പുകളായി തിരിഞ്ഞാണ് തോടിന്റെ വിവിധ ഭാഗങ്ങള്‍ ശുചീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ശുചീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജെ മാത്യു, വാര്‍ഡ് മെമ്പര്‍ എ.എന്‍ വിനോദ്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോയ് കൊന്നക്കല്‍, പി രവീന്ദ്രന്, ടി.ജെ സേവ്യര്‍, പി ഹരിദാസ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."