മാധ്യമ പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷന്‍ ഉപരോധിച്ചു
തളിപ്പറമ്പ: ബി.ജെ.പി പ്രവര്‍ത്തന്‍ വെട്ടേറ്റ സ്ഥലത്തിന്റെ ചിത്രമെടുക്കുന്നതില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകനെ തടയുകയും പരാതിയുമായി സ്റ്റേഷനില്‍ എത്തിയപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ സ്റ്റേഷനു പുറത്തു വച്ച് തടയുകയും ചെയ്തതില്‍ പ്രതിഷേധിച്ച് തളിപ്പറമ്പ് പൊലിസ് സ്റ്റേഷന് മുന്നില്‍ മാധ്യമ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം നടത്തി. കഴിഞ്ഞദിവസം കേരള കൗമുദി ലേഖകനെ തടയുകയും അസഭ്യം പറയുകയും ചെയ്ത ലതീഷ് എന്ന പൊലിസുകാരന്‍ തന്നെയാണ് ഇന്നലെയും മാധ്യമപ്രവര്‍ത്തകര്‍ ചിത്രമെടുക്കുന്നത് തടഞ്ഞത്. ഇതേക്കുറിച്ച് പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയ മാധ്യമപ്രവര്‍ത്തകരെ പാറാവ് നില്‍ക്കുകയായിരുന്ന പൊലിസുകാരന്‍ പുറത്താക്കി ഗേറ്റടക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് തളിപ്പറമ്പ് പ്രസ് ഫോറം പ്രതിഷേധിച്ചത്. വിവരമറിഞ്ഞ് ജില്ലാ പൊലിസ് മേധാവി സഞ്ജയ് കുമാര്‍ നേരിട്ടെത്തി നടത്തിയ ചര്‍ച്ചയില്‍ മാധ്യമ പ്രവര്‍ത്തകരെ വിലക്കിയ എ.ആര്‍ ക്യാംപിലെ പൊലിസുകാരന്‍ എം.വി ലതീഷിനെ സ്ഥലം മാറ്റാന്‍ ധാരണയായി.
ബി.ജെ.പി പ്രവര്‍ത്തകന്‍ പറമ്പന്‍ രജീഷ് വെട്ടേറ്റു വീണ സ്ഥലത്തിന്റെ ചിത്രമെടുക്കാന്‍ ഇന്നലെ രാവിലെ മാധ്യമ പ്രവര്‍ത്തകര്‍ എത്തിയപ്പോഴാണ് ലതീഷ് തടഞ്ഞത്. എസ്.ഐയുടെ പ്രത്യേക നിര്‍ദേശമുണ്ടെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. വിവരം തിരക്കാന്‍ സ്റ്റേഷനിലെത്തിയ മാധ്യമ പ്രവര്‍ത്തകരോട് അങ്ങിനെ നിര്‍ദേശം നല്‍കിയിട്ടില്ലെന്നായിരുന്നു എസ്.ഐ അറിയിച്ചത്. വീണ്ടും ഫോട്ടോയെടുക്കാന്‍ എത്തിയപ്പോള്‍ ഇയാള്‍ മാധ്യമ പ്രവര്‍ത്തകരോട് തട്ടിക്കയറി. പരാതി നല്‍കാന്‍ പ്രസ്‌ഫോറം ഭാരവാഹികള്‍ സ്‌റ്റേഷനിലെത്തിയപ്പോള്‍ പാറാവുകാരന്‍ അകത്തേക്ക് കടത്താതെ സ്‌റ്റേഷന്റെ ഗ്രില്‍സ് അടക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി, സി.പി.എം ഏരിയാ സെക്രട്ടറി പി മുകുന്ദന്‍, സി.പി.ഐ തളിപ്പറമ്പ് മണ്ഡലം സെക്രട്ടറി വി.വി കണ്ണന്‍, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ടി.ടി സോമന്‍ എന്നിവരുടെ അഭ്യര്‍ഥന മാനിച്ച് സി.ഐ കെ.ഇ പ്രേമചന്ദ്രനുമായി ചര്‍ച്ചക്ക് തയാറായി. വിവരമറിഞ്ഞ് അരമണിക്കൂറിനുള്ളില്‍ എസ്.പിയും തളിപ്പറമ്പിലെത്തി. പ്രസ് ഫോറം പ്രതിനിധികളായ എം.കെ മനോഹരന്‍, ഐ ദിവാകരന്‍, ടി.വി രവിചന്ദ്രന്‍, കെ രഞ്ജിത്ത് എന്നിവരുമായി ചര്‍ച്ച നടത്തി. ലതീഷിനെ സ്ഥലം മാറ്റുകയും കേസ് അന്വേഷിക്കാന്‍ സി.ഐയെ ചുമതലപ്പെടുത്തുകയും ചെയ്തു. താലൂക്ക് ഓഫിസ് പരിസരത്തെ വാഹന പരിശോധന ഒഴിവാക്കാനും നിര്‍ദേശം നല്‍കി.
സംഭവം ഖേദകരമാണെന്നും മാധ്യമങ്ങളെ സഹായിക്കാനും സംരക്ഷിക്കാനുമുള്ള ഉത്തരവാദിത്വമാണ് പൊലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടതെന്നും ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."