മുള്ളന്‍പന്നിയെ കൊന്നു കടത്താന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍
ഇരിട്ടി: മുള്ളന്‍ പന്നിയെ കൊന്ന് കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്നുപേരെ മട്ടന്നൂര്‍ പൊലിസ് പിടികൂടി വനപാലക സംഘത്തിനു കൈമാറി. പട്ടാന്നൂര്‍ കോവൂര്‍ സ്വദേശികളായ വി രാമചന്ദ്രന്(55), കെ ദീപേഷ്(28), പി സുബീഷ്(29) എന്നിവരാണ് മട്ടന്നൂര്‍ എസ്.ഐ എം.പി വിനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ഇവര്‍ ഇറച്ചി കടത്താന്‍ ശ്രമിച്ച കാറും കസ്റ്റഡിയില്‍ എടുത്തു. പ്രതികളെയും പിടികൂടിയ 13 കിലോയോളം തൂക്കം വരുന്ന മുള്ളന്‍പന്നിയുടെ ജഡവും കാറും വനപാലക സംഘത്തിനു കൈമാറി. കൊട്ടിയൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ വി രതീശന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം പ്രതികളെ സ്ഥലത്തെത്തിച്ചു തെളിവെടുത്തു. ഇരിട്ടി വെറ്ററിനറി ഹോസ്പിറ്റലില്‍ എത്തിച്ച മുള്ളന്‍ പന്നിയുടെ ജഡം സീനിയര്‍ വെറ്ററിനറി സര്‍ജന്റെ നേതൃത്വത്തില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തില്‍ പന്നി ഗര്‍ഭിണിയാണെന്ന് കണ്ടെത്തുകയും രണ്ടു കുഞ്ഞുങ്ങളുടെ ജഡം പുറത്തെടുക്കുകയും ചെയ്തു. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."