ജലം പാഴാക്കുന്നതിനെതിരേ നടപടി ശക്തമാക്കും: കലക്ടര്‍
കാസര്‍കോട്: വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു ജനപങ്കാളിത്തം അത്യന്താപേക്ഷിതമാണെന്നു ജില്ലാ കലക്ടര്‍ കെ ജീവന്‍ബാബു. ജലത്തിന്റെ അനാവശ്യ ഉപയോഗം പരമാവധി കുറയ്ക്കുക, പുനരുപയോഗം നടത്തുക, ജലം പാഴാക്കാതിരിക്കുക എന്നീ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ജല ഉപയോഗത്തില്‍ കുടിവെള്ളം, വീട്ടുപയോഗം, എന്നിവയ്ക്കും വളര്‍ത്തുമൃഗങ്ങള്‍ക്കും വന്യജീവികള്‍ക്കും കൃഷിക്കും വ്യവസായത്തിനും മുന്‍ഗണനാക്രമം നല്‍കുക.
നിയമവിരുദ്ധമായി ജലം ചോര്‍ത്തുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ കലക്ടറേറ്റിലെ കണ്‍ട്രോള്‍ റൂമില്‍ (04994 257700, ടോള്‍ ഫ്രീ നമ്പര്‍ - 1077) അറിയിക്കണമെന്നും കൂടാതെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിമാര്‍ കര്‍ശന പരിശോധന നടത്തി നടപടി സ്വീകരിക്കും.
വാട്ടര്‍ അതോറിറ്റി പൈപ്പ് പൊട്ടി കണ്ടാല്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ വാട്ടര്‍ അതോറിറ്റി - 04994-256411, 8547001230 നമ്പറുകളിലോ ജില്ലാ കണ്‍ട്രോള്‍ റൂം നമ്പറുകളിലോ അറിയിക്കണം. 24 മണിക്കൂറിനകം നടപടി എടുത്തില്ലെങ്കില്‍ ജില്ലാ കലക്ടറുടെ കണ്‍ട്രോള്‍ റൂം നമ്പറില്‍ അറിയിക്കണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."