HOME
DETAILS
MAL
കൊടവഞ്ചിയില്‍ തടയണ പൊട്ടി: നിര്‍മാണ സാമഗ്രികള്‍ ഒലിച്ചുപോയി
backup
December 28 2016 | 07:12 AM
മുളിയാര്‍: മല്ലം തോടില്‍ കൊടവഞ്ചിയില്‍ കാര്‍ഷിക ആവശ്യത്തിനു നിര്‍മിച്ച താല്‍ക്കാലിക തടയണ പൊട്ടി. തൊട്ടടുത്തായി മല്ലം വാര്‍ഡില്‍ കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി നിര്‍മാണം നടന്നു വരുന്ന കോളംങ്കോട് വി.സി.ബിയുടെ പ്രവര്‍ത്തി നടക്കുന്നയിടത്ത് ചളി അടിഞ്ഞു കൂടിയതോടെ നിര്‍മാണം നിലച്ചു.
മോട്ടോര്‍, പൈപ്പുകള്‍ ഉള്‍പ്പെടെയുള്ള സാധന സാമഗ്രികളും കോണ്‍ക്രീറ്റിനു വേണ്ടിയുള്ള മരത്തടികളും ഒലിച്ചു പോയി. ചെറുകിട ജലസേചന ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."