നഗരസഭാ ഭവന പദ്ധതിയില്‍ അഴിമതിയാരോപിച്ചു ബി.ജെ.പിയുടെ ഉപരോധ സമരം
കാസര്‍കോട്: നഗരസഭാ ഭവന പദ്ധതിയില്‍ അഴിമതി നടത്തിയെന്നാരോപിച്ചു വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയുടെ ഓഫിസ് ബി.ജെ.പി കൗണ്‍സലര്‍മാര്‍ ഉപരോധിച്ചു. ഇന്നലെ വിളിച്ചു ചേര്‍ത്ത സ്റ്റാന്റിങ് കമ്മിറ്റി യോഗം ബഹിഷ്‌കരിച്ചാണ് ഉപരോധം തീര്‍ത്തത്.
കേന്ദാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ആവാസ് യോജനയില്‍ അഴിമതി ആരോപിച്ചായിരുന്നു ഉപരോധം. വിജിലന്‍സ് സംഘം നഗരസഭയിലെത്തി രേഖകള്‍ പരിശോധിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.
2015-16 വര്‍ഷത്തിലെ സര്‍ക്കാര്‍ പദ്ധതിയായ വനിതാ ഭവന പുനരുദ്ധാരണ പദ്ധതിയുടെ ഫണ്ട് നഗരസഭാ ഭരണ സമിതി ദുരുപയോഗം ചെയ്തുവെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ വിജിലന്‍സ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉപരോധത്തില്‍ ബി.ജെ.പി കൗണ്‍സലര്‍മാരായ കെ സവിത, കെ.എസ് ജയപ്രകാശ്, കെ.ജി മനോഹരന്‍, രവീന്ദ്ര പുജാരി, കെ സന്ധ്യ ഷെട്ടി, കെ ശങ്കര, എം ശ്രീലത, പ്രേമ, ഉമ, ദുഗ്ഗപ്പ, ജാനകി, സുജിത്ത്, അരുണ്‍ കുമാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."