തലമുറകളുടെ കൂടിച്ചേരലിനു വേദിയായി എസ്.വി തറവാട് സംഗമം
തൃക്കരിപ്പൂര്‍: പടന്ന എടച്ചാക്കൈ അഴിക്കലില്‍ സംഘടിപ്പിച്ച സീതി വീട് തറവാട്(എസ്.വി തറവാട്) കുടംബ സംഗമം തലമുറകളുടെ കൂടിച്ചേരലിനു വേദിയായി. രണ്ടുമാസം പ്രായമായ റാസാ സുല്ഫിക്കറെ മുതല്‍ 89 വയസിലെത്തിയ ആയിഷ ഹജ്ജുമ്മ ഉള്‍പ്പെടെ അഞ്ഞൂറില്‍പ്പരം അംഗങ്ങള്‍ സ്നേഹ സംഗമത്തില്‍ പങ്കെടുത്തു. എസ്.വി അഷ്റഫലി, എസ്.വി അബ്ദുള്‍ റഷീദ് തുടങ്ങിയവരുടെ പ്രവര്‍ത്തനത്തെ തുടര്‍ന്നാണു കുടുംബാംഗങ്ങളെ മുഴുവനായി ഒരു കുടക്കീഴിലെത്തിക്കാന്‍ സാധിച്ചത്.
കുടുംബങ്ങളുടെ കൂടിച്ചേരല്‍ രണ്ടു ദിവസങ്ങളിലായാണ് ആഘോഷിക്കുന്നത്. ഇന്നലെ രാവിലെ പടന്നയിലെ ഇതര തറവാടുകളിലെ കാരണവന്മാരെയും സാമൂഹിക-രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളെയും ആദരിച്ചു. എസ്.വി അബ്ദുള്‍ ജബ്ബാര്‍ അധ്യക്ഷനായി. ജമാല്‍ കടപ്പള്ളി പ്രഭാഷണം നടത്തി. എം.സി സുലൈമാന്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്റ് പി.സി ഫൗസിയ, ബഷീര്‍ ശിവപുരം സംസാരിച്ചു.
കുടുംബസംഗമത്തിനു മുന്നോടിയായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളായ ഷറഫുദ്ദീന്, കുഞ്ഞിബി, റഹ്മ അയൂബ്, നഫ്രീന് എന്നിവരെ അനുമോദിച്ചു. ഇന്നു രാവിലെ 11 മുതല്‍ വിവിധ പരിപാടികള്‍ നടക്കും. കുടുംബാംഗങ്ങളില്‍ പ്രയാസമനുഭവിക്കുവര്‍ക്ക് കൈത്താങ്ങാകുന്നതിനുള്ള പദ്ധതികള്‍ സംഗമത്തില്‍ ഒരുക്കും.
ആരോഗ്യ-വിദ്യാഭ്യാസ- വിവാഹ സഹായം ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍തൂക്കം നല്‍കും. ഒരു വര്‍ഷം 20 ലക്ഷം രൂപ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെക്കാനണ് പദ്ധതി തയാറാക്കിയതെന്ന് എസ്.വി അഷ്റഫലി പറഞ്ഞു. പടയുടെ സാമൂഹിക പുരോഗതിക്കാവശ്യമായ സഹായവും എസ്.വി തറവാട് അംഗങ്ങളില്‍ നിന്നുണ്ടാകുമെന്നു അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."