HOME
DETAILS

നഗരസഭയുടെ സ്ഥലം കൈയേറിയ സംഭവം:കുറ്റപത്രം സമര്‍പ്പിക്കുന്നതു വൈകും

  
backup
December 28 2016 | 07:12 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%82-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af

കാഞ്ഞങ്ങാട്: നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലം കൈയേറിയ സംഭവത്തില്‍ കുറ്റപത്രം പത്രം സമര്‍പ്പിക്കുന്ന നടപടികള്‍ ഇനിയും വൈകുമെന്നു സൂചന. സംഭവത്തില്‍ നഗരസഭാ യോഗത്തിന്റെ മിനുട്‌സ് തിരുത്തിയതുമായി ബന്ധപ്പെട്ടുള്ള ഫോറന്‍സിക് റിപ്പോര്‍ട്ട് വിജിലന്‍സിനു ഇതു വരെ ലഭിച്ചിട്ടില്ലെന്നു കേസന്വേഷണ ചുമതലയുള്ള കാസര്‍കോട് വിജിലന്‍സ് വിങ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
നഗരസഭയുടെ ഉടമസ്ഥതയില്‍ അലാമിപ്പള്ളിയില്‍ സ്ഥാപിക്കുന്ന ബസ് സ്റ്റാന്‍ഡ് കം ഷോപ്പിങ് കോംപ്ലക്‌സ്,സ്റ്റേഡിയം എന്നിവക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്തു നിന്നു സ്വകാര്യ വ്യക്തി സ്ഥലം കൈയേറിയതുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണ് വിജിലന്‍സ് വിഭാഗം പൂര്‍ത്തിയാക്കിയത്. രണ്ടാഴ്ച മുമ്പ് ഈ സ്ഥലം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ അവസാന വട്ട അളവു നടത്തുകയും കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിനുട്‌സ് തിരുത്തിയതുമായി ബന്ധപ്പെട്ടു നടത്തിയ ഫോറന്‍സിക് പരിശോധനയുടെ വിവരം ലഭിക്കാത്തതാണു കുറ്റപത്രം സമര്‍പ്പിക്കുന്നതിനു വിജിലന്‍സിനു തടസ്സമായത്.
അതേസമയം, ഫോറന്‍സിക് റിപ്പോര്‍ട്ട് അടുത്തു തന്നെ കിട്ടുമെന്നും ഇതു കിട്ടിയ ഉടനെ കുറ്റപത്രം സമര്‍പ്പിക്കുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നഗരത്തില്‍ ആധുനിക രീതിയിലുള്ള ബസ് സ്റ്റാന്‍ഡും സ്റ്റേഡിയവും നിര്‍മിക്കാന്‍ ഇരുപതു വര്‍ഷത്തിലധികമായി നഗര ഭരണാധികാരികള്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിന്റെ ജോലികള്‍ ഒച്ചിനെ വെല്ലുന്ന തരത്തിലാണു നീങ്ങുന്നതെന്നാണ് ആക്ഷേപം. ഇതിനിടയിലാണു സ്ഥലം ഏറ്റെടുത്തതു സംബന്ധിച്ചും കൈയേറ്റം സംബന്ധിച്ചും വിജിലന്‍സ് പരാതികളും മറ്റുമുണ്ടായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-13-10-2024

PSC/UPSC
  •  2 months ago
No Image

എസ്എഫ്‌ഐഒ അന്വേഷണം നാടകം; പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  2 months ago
No Image

സഊദിയിലെ ട്രാഫിക് പിഴ ഇളവ് അവസാനിക്കാൻ ഇനി അ‍ഞ്ചു ദിവസം ബാക്കി

Saudi-arabia
  •  2 months ago
No Image

'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ചുപൂട്ടാനുള്ള നിര്‍ദേശം മൗലികാവകാശ ലംഘനമെന്ന് രമേശ് ചെന്നിത്തല

Kerala
  •  2 months ago
No Image

ഉലുവ ആരോ​ഗ്യത്തിന് ഹാനികരം; ഗർഭിണികൾക്ക് മുന്നറിയിപ്പുമായി സഊദി അധികൃതർ

Saudi-arabia
  •  2 months ago
No Image

ബാലാവകാശ കമ്മീഷന്റെ നിര്‍ദേശം ദുരുദ്ദേശപരം: എസ്.കെ.എസ്.എസ്.എഫ്

Kerala
  •  2 months ago
No Image

മദ്രസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന്റെ നീക്കം പ്രതിഷേധാര്‍ഹം- സമസ്ത 

latest
  •  2 months ago
No Image

'മൊഴി എടുത്തതില്‍ വലിയ പ്രതീക്ഷയില്ല, കേന്ദ്ര സര്‍ക്കാര്‍ നീക്കം വീണയെ സഹായിക്കാന്‍'; മാത്യു കുഴല്‍നാടന്‍ 

Kerala
  •  2 months ago
No Image

ട്രെയിനില്‍ ദമ്പതികളെ ബോധം കെടുത്തി കവര്‍ച്ച

crime
  •  2 months ago