മൂര്‍ത്തിക്കുന്ന് ആദിവാസി ഭൂസമരം: എല്‍.ഡി.എഫ് രാഷ്ട്രീയം കളിക്കുകയാണെന്ന് ആം ആദ്മി
പാലക്കാട്: സ്ഥലം എം.എല്‍.എയും സി.പി.എം നേതാവുമായ കെ.ഡി പ്രസേനന്‍ സര്‍ക്കാരിനെതിരേ നടത്തുന്ന സമരം ആദിവാസികള്‍ക്ക് വേണ്ടിയല്ല ഭൂമി നല്‍കുന്നതിലെ രാഷ്ട്രീയ നേട്ടം സഖ്യകക്ഷിയായ സി.പി.ഐക്ക് നല്‍കാതിരിക്കാനാണെന്നു ആംആദ്മി പാര്‍ട്ടി. ആദിവാസികള്‍ക്ക് ഭൂമി നല്‍കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിയെന്ന് ജില്ലാ ഭരണകൂടം എല്‍ ഡി എഫ് സര്‍ക്കാര്‍ വരുന്നതിന് മുന്നേ വ്യക്തമാക്കിയിരുന്നു. ഭൂമി നല്‍കാനുള്ള തിയതിയും ഏറെക്കുറെ തീരുമാനിച്ചിരുന്നു. അങ്ങിനെ വന്നാല്‍ ഭൂമി നല്‍കുന്നതിലെ രാഷ്ട്രീയ നേട്ടം തങ്ങള്‍ക്ക് ലഭിക്കില്ല എന്ന് മനസിലാക്കിയ സിപിഎം മറ്റുചിലരെ മുന്നില്‍ നിര്‍ത്തി പദ്ധതി വൈകിപ്പിച്ചു. ഈ തന്ത്രം തിരിച്ചറിഞ്ഞതോടെ സഖ്യകക്ഷിയായ സി പി ഐ തങ്ങളുടെ പാര്‍ട്ടിക്കാരായ വനംമന്ത്രി പി രാജു, റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവര്‍ വഴി പദ്ധതിക്ക് മുടക്കം കൊണ്ടുവരുകയായിരുന്നു. ആദിവാസികള്‍ക്ക് ഭൂമി നല്‍കാന്‍ വനം, റവന്യുവകുപ്പുകള്‍ തീരുമാനിച്ചേ മതിയാവൂ.
ഇത് രണ്ടും കൈകാര്യം ചെയ്യുന്നത് സി.പി.ഐയുമാണ്. ചുരുക്കത്തില്‍ രണ്ട് ഇടതുപക്ഷ കക്ഷികളും വിഷയത്തെ രാഷ്ട്രീയനേട്ടമാക്കാനുള്ള ഉപകരണമാക്കി. ആദിവാസികള്‍ക്ക് ഭൂമി നല്‍കുന്നത് തങ്ങള്‍ ആണെന്ന് വരുത്താന്‍ ഇരു പാര്‍ട്ടികളും നടത്തുന്ന ശ്രമം ഫലത്തില്‍ ആദിവാസികള്‍ക്ക് ഭൂമി ഇല്ലാതാക്കിയ അവസ്ഥയിലും എത്തിച്ചു. ഉടന്‍ ഭൂമി ലഭിക്കും എന്ന ആശ്വാസത്തില്‍ കഴിഞ്ഞിരുന്ന ആദിവാസികുഞ്ഞുങ്ങളെയും സ്ത്രീകളെയും സമരപന്തലിലെ പുറമ്പോക്കില്‍ കഴിയുന്നവരാക്കി ഇവര്‍ വീണ്ടുംമാറ്റി. ഇത് കടുത്ത ദ്രോഹമാണ് . ഈ ജാള്യം മറികടക്കാനും ആദിവാസികളെ വഞ്ചിച്ച് കൂടെനിര്‍ത്താനുമാണ് ഭരണകക്ഷിതന്നെ സമരവുമായി രംഗത്ത് ഇറങ്ങിയിരിക്കുന്നത്. അപഹാസ്യവും കാലഹരണപ്പെട്ടതുമായ ഇത്തരം രാഷ്ട്രീയം എല്‍ ഡി എഫ് അവസാനിപ്പിക്കണം. ആദിവാസികളെ പൊതുധാരയില്‍ എത്തിക്കാനുള്ള ശ്രമമാണ് നടത്തേണ്ടത് എന്നും പറഞ്ഞു. ജില്ലാ കണ്‍വീനര്‍ കാര്‍ത്തികേയന്‍ അധ്യക്ഷനായി. ശ്യാംകുമാര്‍, സുജിത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."