വിജയികളെ അനുമോദിച്ചു
കല്‍പ്പറ്റ: ഗിരിവികാസ് പദ്ധതിയിലൂടെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച നേട്ടം കൈവരിച്ച പട്ടിക വര്‍ഗ വിദ്യാര്‍ഥികളെയും പ്രൊജക്ട് സ്റ്റാഫിനെയും അനുമോദിച്ചു. ജില്ലാ കലക്ടര്‍ വി കേശവേന്ദ്ര കുമാര്‍ ഉദ്ഘാടനം ചെയ്തു. നെഹ്‌റു യുവകേന്ദ്ര ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ കെ കുഞ്ഞഹമ്മദ് അധ്യക്ഷനായി. പി ജയപ്രകാശ്, കെ.ബി പ്രശാന്ത് കുമാര്‍, എം.വി പ്രവീണ്‍, കെ.കെ അമൃത, മഞ്ചു സാമുവല്‍, ഒ.എം ജംഷിയ, എസ്.ആര്‍ രാജീവന്‍, കെ.കെ സിന്‍ജു സംസാരിച്ചു.
ഗിരി വികാസില്‍ ഈ വര്‍ഷം ആരംഭിക്കുന്ന എസ്.എസ്.എല്‍.സി, പ്ലസ്ടു ബാച്ചുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. രണ്ടു ബാച്ചുകളിലായി 60 പട്ടിക വര്‍ഗ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുക. പരീക്ഷ എഴുതി ഉപരിപഠനത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്കാണ് പരിശീലനം നല്‍കുക. താല്‍പര്യമുള്ളവര്‍ മെയ് 31 നകം പേര്‍ രജിസ്റ്റര്‍ ചെയ്യണം. വിവരങ്ങള്‍ക്ക്: 04936 202 330.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."