റേഷന്‍ വിതരണം; ധര്‍ണ നടത്തി
പട്ടാമ്പി: റേഷന്‍വിതരണം താറുമാറാക്കിയ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടിയില്‍ പ്രതിഷേധിച്ച് തിരുവേഗപ്പുറ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി നടുവട്ടത്ത് റേഷന്‍കടക്ക് മുന്നില്‍ ധര്‍ണ നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി കമ്മുക്കുട്ടി എടത്തോള്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം. രാധാകൃഷ്ണന് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് ടി.പി. കേശവന്, ജില്ലാ പഞ്ചായത്തംഗം പിപി ഇന്ദിരാദേവി, പി.ടി. മുഹമ്മദ്കുട്ടി, കെ.കെ. മുഹമ്മദലി, സരിത, സുരേഷ്ബാബു, ഷുക്കൂര്‍, പി. ഹമീദ്, എം.ടി. റഫീഖ്, എം.പി. ശ്രീധരന് പ്രസംഗിച്ചു
മുതുതല മണ്ഡലം കോണ്‍ഗ്രസ്കമ്മിറ്റി കൊടുമുണ്ട റേഷന്‍കടക്ക് മുമ്പില്‍ നടത്തിയ അരിസമരം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് എ.പി. രാമദാസ് ഉദ്ഘാടനം ചെയ്തു. രാജേന്ദ്രന് മാസ്റ്റര്‍ അധ്യക്ഷനായി. പി. സുന്ദരന്‍, എ.കെ. ഷാനിബ്, മാനു, യു. ഷമീര്‍, ഷറഫുദ്ദീന്, സിജ അലിമോന്, കബീര്‍, ദേവയാനി പ്രസംഗിച്ചു.
ഓങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മരുതൂര്‍ റേഷന്‍കടക്ക് മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി പി.കെ. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.വി. രവീന്ദ്രനാഥന്‍ അധ്യക്ഷനായി. വി. വേലായുധന്, സി.പി. ബാബു, കെ.ആര്. നാരായണസ്വാമി, രൂപേഷ്, സിദ്ദീഖ്, എ.പി. മുഹമ്മദലി, റഫീഖ്, യൂസഫ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."