സമസ്ത ജില്ലാ നബിദിന റാലി; പാല്‍ക്കടലായി ചാവക്കാട്
ചാവക്കാട്: സമസ്ത ജില്ലാ നബിദിന റാലി നഗരത്തെ പാല്‍ കടലാക്കി. പ്രവാചക കീര്‍ത്തനങ്ങളാലാപിച്ച് മണത്തല ജുമാഅത്ത് പള്ളി പരിസരത്ത് നിന്നാരംഭിച്ച നബിദിന റാലി ചാവക്കാട് നഗരത്തിലെ ബസ് സ്റ്റാന്റ് സമീപമത്തെിയപ്പോഴേക്കും അറ്റമില്ലാത്ത തൂവെള്ള സമുദ്രമായി. ജില്ലയിലെ സമസ്തയുടെ സുവര്‍ണചരിത്രത്തിലെ പുതിയൊരധ്യായമായിമാറി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് ചാവക്കാട് തൊഴിയൂര്‍ ഉസ്താദ് നഗറിലേക്ക് നബിദിന റാലി പ്രവേശിച്ചത്. സമസ്തയുടെ പോഷകഘടകങ്ങളുടേയും മഹല്ല്, മദ്രസ, റൈഞ്ച് കമ്മിറ്റികളുടേയും നേതൃത്വത്തില്‍ ജില്ലയില്‍ നടുന്നവരുന്ന നബിദിനാഘോഷ പരിപാടികള്‍ക്ക് സമാപനമായാണ് ജില്ലാ നബിദിനറാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
മൂന്നിന് മണത്തല മദ്രസയില്‍ സംഘടിപ്പിച്ച മൗലിദ് സദസോടെയാണ് പരിപാടി ആരംഭിച്ചത്. മണത്തല മഖാം സിയാറത്തിന് സമസ്ത ജില്ലാ ട്രഷറര്‍ പി.ടി കുഞ്ഞി മുഹമ്മദ് മുസ്്‌ലിയാര്‍ നേതൃത്വം നല്‍കി. റാലി ആരംഭിച്ചപ്പോള്‍ തന്നെ ചാവക്കാട് നഗരസഭാ ബസ് സ്റ്റാന്റ് പരിസരത്ത് സജ്ജമാക്കിയ തൊഴിയൂര്‍ ഉസ്താദ് നഗറില്‍ ബുര്‍ദ മജ്‌ലിസ് ആരംഭിച്ചിരുന്നു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുല്‍ ജാമിഅ ശൈഖുനാ പ്രൊഫ.കെ ആലിക്കുട്ടി മുസ്്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാനൂറോളം മഹല്ലുകളില്‍ നിന്നായി അറുനൂറോളം മദ്രസയിലെ വിദ്യാര്‍ഥികളും അധ്യാപകരും പ്രധാനാധ്യാപകരും രക്ഷിതാക്കളും മഹല്ല്, മേഖലാ നേതാക്കളും പങ്കെടുത്ത റാലിക്ക് അകമ്പടിയായി നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മനോഹരങ്ങളായ വേഷത്തിലത്തെിയ ദഫ് മുട്ട് സംഘം അഴുകും വര്‍ണപ്പകിട്ടും പശ്ചാത്തല സംഗീതവുമേകി.
നഗരത്തിലത്തെിയ റാലി മെയിന്‍ റോഡിലൂടെ വടക്കേ ബൈപ്പാസിലത്തെിയാണ് ബസ് സ്റ്റാന്റ് പരിസരത്തേക്ക് തിരിഞ്ഞത്. എം.എം മുഹ്‌യുദ്ദീന്‍ മൗലവി, പി.ടി കുഞ്ഞുമുഹമ്മദ് മുസ്്‌ലിയാര്‍, സ്വാഗത സംഘം വര്‍ക്കിങ്ങ് കണ്‍വീനര്‍ ഷഹീര്‍ ദേശമംഗലം, കണ്‍വീനര്‍ സത്താര്‍ ദാരിമി, സമസ്ത പോഷകഘടകങ്ങളുടെ സംസ്ഥാന, ജില്ലാ നേതാക്കളായ മുഹമ്മദ് ബാഖവി ബ്ലങ്ങാട്, നാസര്‍ ഫൈസി തിരുവത്ര, പി.സി മുഹമ്മദ് കുട്ടി ബാഖവി അരിയൂര്‍, ഉമര്‍ ഫൈസി വില്ലൂര്‍, ഷറഫുദ്ദീന്‍ മൗലവി വെന്മേനാട്, കരീം ഫൈസി, ഇല്യാസ് ഫൈസി, സൈനുദ്ദീന്‍ ഫൈസി, ടി.എസ് മമ്മി ദേശമംഗലം, ഉമര്‍ ബാഖവി പാടൂര്‍, സി.എ ലത്തീഫ് ഹൈതമി, ഹംസ മുസ്്‌ലിയാര്‍ ചേറ്റുവ, എസ്.കെ.എസ്.എസ്.എഫ് യു.എ.ഇ നാഷണല്‍ കമ്മിറ്റി സെക്രട്ടറി ഹുസൈന്‍ ദാരിമി അകലാട്, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സിദ്ദീഖ് ബദ്‌രി, ഉസ്മാന്‍ കല്ലാട്ടയില്‍, മുസ്തഫ മൗലവി നാട്ടിക, അഷ്‌റഫലി ചേര്‍പ്പ്, മഹ്‌റൂഫ് വാഫി, അബ്ദുല്‍ ഖാദര്‍ ദാരിമി, ഷഫീഖ് ഫൈസി കായംകുളം, ബക്കര്‍ കടപ്പുറം, ടി.കെ അബ്ദുസലാം ബ്ലാങ്ങാട് എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."