നിറമാല ആഘോഷത്തിനിടയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം
എരുമപ്പെട്ടി: കടങ്ങോട് കൈകുളങ്ങര ഭഗവതി ക്ഷേത്രത്തിലെ നിറമാല ആഘോഷത്തിനിടയില്‍ സി.പി.എം ബി.ജെ.പി സംഘര്‍ഷം. ഇരു വിഭാഗങ്ങളുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റു. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. മണ്ടംപറമ്പ് പുന്നാരശ്ശേരി സുന്ദരാക്ഷന്‍, മക്കളായ ഷിജീഷ്, സുജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. സുജീഷിന്റെ പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച്ച അര്‍ദ്ധരാത്രിയോടെ കടങ്ങോട് മണ്ടംപറമ്പ് കോളനിയില്‍ വെച്ചാണ് ആക്രമണം നടന്നത്.
കോളനിയിലെ റേഷന്‍ കടക്ക് സമീപത്തുകൂടി ബൈക്കില്‍ പോവുകയായിരുന്ന മൂന്നംഗ സംഘത്തെ അക്രമികള്‍ തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ എരുമപ്പെട്ടി പൊലിസ് കസ്റ്റഡിയിലെടുത്തു. കടങ്ങോട് മണ്ടംപറമ്പ് അത്താണി പറമ്പില്‍ മനില്‍കുമാര്‍, ഉമിക്കുന്ന് കോളനി വടക്കേകാനം അഭിലാഷ്, സഹോദരന് അഭിരാജ്, മണ്ടംപറമ്പ് മണിയാറ കുന്നത്ത് മൊയ്തു, കുന്നത്തേരി അള്ളന്നൂര്‍ സജിത്ത് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്.
എരുമപ്പെട്ടി എസ്.ഐ പി.ഡി അനൂപ് മോന്റെ നേതൃത്വത്തില്‍ പ്രതികളെന്ന് സംശയിക്കുന്നവരുമായി നടത്തിയ തെളിവെടുപ്പില്‍ സംഭവസ്ഥലത്തു നിന്നും ആയുധങ്ങള്‍ കണ്ടെടുത്തു. ആക്രമണം നടത്തിയത് സി.പി.എം എസ്.ഡി.പി.ഐ പ്രവര്‍ത്തകരാണന്ന് ബി.ജെ.പി ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."