വ്യക്തിപരമായ പരാമര്‍ശങ്ങളാണ് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് കാരണമെന്ന് കെ. മുരളീധരന്‍
തിരുവനന്തപുരം: വ്യക്തിപരമായ പരാമര്‍ശങ്ങളാണ് ദൗര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്ക് കാരണമെന്ന് കെ. മുരളീധരന്‍ എംഎല്‍എ.
താന്‍ ഗ്രൂപ്പ് മാറിയെന്ന പ്രചരണം തെറ്റാണ്. തനിക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഇതില്‍ നിന്നും പിന്നോട്ട് പോകില്ല. രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രസ്താവനയ്ക്ക് പിന്നില്‍ ചിലരുടെ ചരട് വലികള്‍ ഉണ്ട്.
ഇപ്പോഴത്തെ സംഭവങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും ഹൈക്കമാന്‍ഡ് ഉടന്‍ പ്രശ്‌നത്തില്‍ ഇടപെടണമെന്നും കെ.മുരളീധരന്‍ ആവശ്യപ്പെട്ടു.
മുതിര്‍ന്ന നേതാവ് ഉമ്മന്‍ചാണ്ടിയെ മാറ്റിനിര്‍ത്തി കേരളത്തിലെ കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാവില്ലെന്ന് കെ.മുരളീധരന്‍ പറഞ്ഞു.
താന്‍ യാഥാര്‍ത്ഥ്യം പറഞ്ഞപ്പോള്‍ ഗ്രൂപ്പ് മാറിയെന്നാണ് ചിലരുടെ പ്രചരണമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ സംഭവവികാസങ്ങളില്‍ ഹൈക്കമാന്‍ഡ് തീരുമാനമനുസരിച്ച് മുന്നോട്ട് പോകുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."