വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണം: വി.എം സുധീരന്
തിരുവനന്തപുരം: വിവാദ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് കെ.പി.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്.
കോണ്‍ഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ട് പോവുമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട നിര്‍ണായക സമയമാണിത്.
വിവാദപരമായ അഭിപ്രായ പ്രകടനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ മാറി നില്‍ക്കണമെന്നും സുധീരന് അഭ്യര്‍ഥിച്ചു.
അതേസമയം കോണ്‍ഗ്രസിനെ വിമര്‍ശിച്ച കെ മുരളീധരന് പിന്തുണയുമായി കോണ്‍ഗ്രസ് വക്താവ് എം എം ഹസന് രംഗത്ത് വന്നു.
പാര്‍ട്ടിയുടെ വാക്താവായല്ല രാജ്മോഹന്‍ ഉണ്ണിത്താന് പ്രതികരിച്ചത്. സ്വയം വിമര്‍ശനമായി കാണേണ്ട കാര്യങ്ങളാണ് മുരളീധരന് പറഞ്ഞതെന്നും എം.എം ഹസന് പറഞ്ഞു.
അതേസമയം ഡിസിസി ഓഫീസിന് മുന്നില്‍ രാജ്മോഹന്‍ ഉണ്ണിത്താനെതിരേ ഉണ്ടായ ആക്രമണത്തെ അപലപിക്കുന്നും കോണ്‍ഗ്രസ് ഹസന് പറഞ്ഞു. പാര്‍ട്ടി ഓഫീസിലേക്ക് വരുന്ന ഒരാളെ ആക്രമിച്ചത് ശരിയായ നടപടിയല്ല.
കെ.മുരളീധരന് നടത്തിയ പ്രസ്താവനയില്‍ തെറ്റില്ല. സ്വയം വിമര്‍ശനപരമായാണ് മുരളീധരന് പ്രതിപക്ഷത്തെ വിമര്‍ശിച്ചതെന്നും എം.എം.ഹസന് കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."