കെട്ടിടത്തില്‍ നിന്നു വീണ മലയാളി മരിച്ചു
ജിദ്ദ: കെട്ടിടത്തില്‍ നിന്നു വീണ് പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. തിരുവനന്തപുരം പാറശാല മുണ്ടപ്ലാവില സ്വദേശി ലത കോട്ടേജില്‍ നടേശന് കുഞ്ഞന്‍ നാടാരാണ് (59) മരിച്ചത്. റിയാദ് ശുമൈസി ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു മരണം.
സ്വകാര്യ കെട്ടിട നിര്‍മാണ കമ്പനിയില്‍ ഫോര്‍മാനാണ്. തഖസൂസിയിലെ കമ്പനി ആസ്ഥാനത്ത് തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. ഇവിടെ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ജോലികള്‍ നോക്കാന്‍ എത്തിയതായിരുന്നു. രണ്ടാം നിലയില്‍ നില്ക്കുമ്പോള് കാലുതെന്നി വീഴുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം പുലര്‍ച്ചെ ഒന്നോടെ മരണം സംഭവിച്ചു. 32 വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്യുന്നു. ഒരു വര്‍ഷം മുമ്പാണ് നാട്ടില്‍ പോയി മടങ്ങിയത്. സ്നേഹലതയാണ് ഭാര്യ. ഏക മകന് ശ്യാം റിയാദില്‍ എന്‍ജിനീയറാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."