HOME
DETAILS
MAL
അനില്‍ ബൈജാല്‍ ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറാകും
backup
December 28 2016 | 13:12 PM
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുന്‍ ആഭ്യന്തര സെക്രട്ടറിയായിരുന്ന അനില്‍ ബൈജാല്‍ ഡല്‍ഹിയുടെ പുതിയ ലഫ്റ്റനന്റ് ഗവര്‍ണറാകും. കഴിഞ്ഞയാഴ്ച രാജിവച്ച നജീബ് ജങിന്റെ ഒഴിവിലേക്കാണ് ബൈജാലിന്റെ നിയമനം. ഇതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ പേര് നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള ശിപാര്‍ശ രാഷ്ര്ടപതിക്ക് അയച്ചു.
രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ അദ്ദേഹം സ്ഥാനമേറ്റെടുത്തേക്കും.
1969 ഐ.എ.എസ് ബാച്ചുകാരനാണ് എഴുപതുകാരനായ ബൈജാല്‍. വാജ്പയി സര്‍ക്കാരിന്റെ കീഴിലായിരുന്നു അദ്ദഹം ആഭ്യന്തര വകുപ്പ് സെക്രട്ടറിയായിരുന്നത്. 2006ല്‍ നഗര വികസന മന്ത്രാലയത്തില്‍ നിന്നാണ് ഔദ്യോഗികമായി വിരമിച്ചത്. ഡല്‍ഹി വികസന അതോറിറ്റിയുടെ മുന്‍ വൈസ് ചെയര്‍മാനായിരുന്നു ബൈജാല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."