HOME
DETAILS
MAL
കല്‍മാഡി ഐ.ഒ.എ അധ്യക്ഷ സ്ഥാനം നിരസിച്ചു
backup
December 28 2016 | 15:12 PM
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ആജീവനാന്ത അധ്യക്ഷ സ്ഥാനം സുരേഷ് കല്‍മാഡി നിരസിച്ചു. കേന്ദ്ര കായിക മന്ത്രാലയത്തിന്റെ ഉടക്ക് കാരണമാണ് നിരസിച്ചത്. കല്‍മാഡിയെ ഐ.ഒ.എയുടെ ആജീവനാന്ത അധ്യക്ഷനായി തെരഞ്ഞെടുത്തതിനെതിരേ കേന്ദ്ര കായിക മന്ത്രാലയം ഐ.ഒ.എയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.
അധ്യക്ഷ പദവിയിലേക്ക് പരിഗണിച്ച ഐ.ഒ.എയ്ക്ക് നന്ദി അറിയിക്കുന്നെന്നും എന്നാല്‍ പദവി ഏറ്റെടുക്കാന്‍ ഉചിതമായ സമയമല്ലിതെന്നും കല്‍മാഡി പ്രതികരിച്ചു. തന്റെ പേരിലുള്ള ആരോപണങ്ങള്‍ തള്ളിക്കളയുമെന്നും അതുവരെ പദവി ഏറ്റെടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കോമണ്‍വെല്‍ത്ത് അഴിമതിക്കേസില്‍പെട്ട സുരേഷ് കല്‍മാഡിയെയും അഭയ് സിങ് ചൗധലിനെയും ഇന്നലെയാണ് ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന് ആജീവനാന്ത അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."