HOME
DETAILS

കാലാവസ്ഥാ വ്യതിയാനം; സി.എം.എഫ്.ആര്‍.ഐ സാര്‍ക്ക് സമിതിക്ക് റിപ്പോര്‍ട്ട് നല്‍കി

  
backup
December 28 2016 | 19:12 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%be%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%a4%e0%b4%bf%e0%b4%af%e0%b4%be%e0%b4%a8%e0%b4%82-%e0%b4%b8%e0%b4%bf-%e0%b4%8e

കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് ഇന്ത്യയിലെ മത്സ്യമേഖലയില്‍ സംഭവിച്ച പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര സമുദ്ര മത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആര്‍.ഐ) സാര്‍ക്ക് സമിതിക്ക് കൈമാറി. കാലാവസ്ഥാ വ്യതിയാനം സാര്‍ക്ക് അംഗ രാജ്യങ്ങളിലെ കാര്‍ഷിക മേഖലയെ എങ്ങനെ ബാധിച്ചുവെന്ന് വിലയിരുത്തുന്നതിനും പരിഹാര നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായാണ് ധാക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാര്‍ക്ക് അഗ്രികള്‍ച്ചര്‍ സെന്റര്‍ (സാക്) ആണ് സി.എം.എഫ്്.ആര്‍.ഐയോട് ഇന്ത്യന്‍ മത്സ്യമേഖലയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് തേടിയത്.
സാര്‍ക്ക് അംഗരാജ്യങ്ങളിലെ ഫിഷറീസ് മേഖലയില്‍ നിന്നുള്ള പ്രതിനിധികളും സാക് അധികൃതരും തമ്മില്‍ നടന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് രാജ്യത്തെ സമുദ്ര ഉള്‍നാടന്‍ മത്സ്യമേഖലയെക്കുറിച്ച് ഇന്ത്യയെ പ്രതിനിധീകരിച്ച് സി.എം.എഫ്.ആര്‍.ഐ ഡയറക്ടര്‍ ഡോ. എ. ഗോപാലകൃഷ്ണന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചത്. സി.എം.എഫ്.ആര്‍.ഐയിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. പി.യു സക്കറിയ, സീനിയര്‍ സയന്റിസ്റ്റ് ഡോ. ഗ്രിന്‍സന്‍ ജോര്‍ജ് എന്നിവരും സന്നിഹിതരായിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെത്തുടര്‍ന്ന് സമുദ്ര ആവാസവ്യവസ്ഥ, മത്സ്യസമ്പത്ത്, മത്സ്യബന്ധനം, മത്സ്യ കൃഷി, വിപണനം, വ്യാപാരം എന്നീ മേഖലയില്‍ സംഭവിച്ച അനന്തരഫലങ്ങളെ കുറിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. മത്സ്യത്തൊഴിലാളി സമൂഹത്തില്‍ വന്ന മാറ്റവും റിപ്പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ശ്രീലങ്ക ഒഴികെയുള്ള സാര്‍ക്ക് അംഗരാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുത്ത വിഡിയോ കോണ്‍ഫറന്‍സില്‍ കാലാവസ്ഥാ വ്യതിയാനത്തെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് ഭാവിയില്‍ സ്വീകരിക്കേണ്ട പരിഹാര നടപടികളെ കുറിച്ചും ചര്‍ച്ച നടന്നു. ഇതിന്റെ ഭാഗമായി സാര്‍ക്ക് അംഗരാജ്യങ്ങളില്‍ നടപ്പിലാക്കേണ്ട 19 ശുപാര്‍ശകള്‍ക്ക് യോഗം അംഗീകാരം നല്‍കി.
മത്സ്യമേഖലയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിന് ആവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിന് സാര്‍ക്കിന്റെ നേതൃത്വത്തില്‍ കര്‍മ സേന രൂപീകരിക്കണമെന്നതാണ് പ്രധാന നിര്‍ദേശം. കടലില്‍ കൂടുമത്സ്യ കൃഷി വ്യാപിപ്പിക്കാനും തീരമത്സ്യ കൃഷി ജനകീയമാക്കുന്നതിന് പ്രത്യേക ശേഷിയുള്ള മത്സ്യയിനങ്ങളെ കണ്ടെത്തുന്നതിനും ശുപാര്‍ശയില്‍ പരാമര്‍ശമുണ്ട്. കൂടാതെ, കാലാവസ്ഥാ വ്യതിയാന പഠനത്തിന് സാര്‍ക്ക് രാജ്യങ്ങളുടെ സംയുക്ത ശ്രമം വേണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു.
ഹരിതഗൃഹ വാതകങ്ങള്‍ (ഗ്രീന്‍ഹൗസ് ഗ്യാസസ്) പുറത്തുവിടുന്നത് കുറയ്ക്കുന്നതിന് ബോധവല്‍ക്കരണം, തദ്ദേശീയ മീനുകളുടെ സംരക്ഷണത്തിന് മത്സ്യസങ്കേതങ്ങള്‍ സ്ഥാപിക്കല്‍, മത്സ്യബന്ധന രീതികളിലെ ആധുനികവല്‍ക്കരണം,കമ്യൂണിറ്റി ബേസ്ഡ് ഫിഷറീസ് പരിപാലനം തുടങ്ങിയവയാണ് മറ്റ് പ്രധാന ശുപാര്‍ശകള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-28-11-2024

PSC/UPSC
  •  13 days ago
No Image

പറവൂരിലെ സ്വർണക്കവർച്ച; അയൽവാസി പിടിയിൽ

Kerala
  •  13 days ago
No Image

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവരാണോ; പരീക്ഷയോ റോഡ് ടെസ്റ്റോ ഇല്ലാതെ ഇനി അമേരിക്കയിലും വാഹനമോടിക്കാം

uae
  •  13 days ago
No Image

കരുനാഗപ്പള്ളിയിൽ സിപിഎം ലോക്കൽ സമ്മേളനത്തിനിടെ തർക്കവും,പ്രതിഷേധവും; സമ്മേളനം അലങ്കോലപ്പെട്ടു

Kerala
  •  13 days ago
No Image

ഫോർമുല വൺ കാറോട്ട മത്സരങ്ങൾക്ക് നാളെ ഖത്തറിൽ തുടക്കം

latest
  •  13 days ago
No Image

ആലപ്പുഴയിൽ കൈക്കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

latest
  •  13 days ago
No Image

ബൈക്കില്‍ മഞ്ചേരിയില്‍ നിന്ന് മണ്ണാര്‍ക്കാട്ടേക്ക് കഞ്ചാവ് കടത്ത്; രണ്ടുപേര്‍ പിടിയില്‍

Kerala
  •  13 days ago
No Image

വീണ്ടും തോറ്റ് ബ്ലാസ്‌റ്റേഴ്‌സ്

Football
  •  13 days ago
No Image

ആകർഷണീയം റിയാദ് മെട്രോ; ആറ് വയസിന് താഴെയുള്ള കുട്ടികൾക്ക് സൗജന്യ യാത്ര, ഒരു മാസത്തെ യാത്രക്ക് 140 റിയാൽ തുടങ്ങി വമ്പൻ ഓഫറുകൾ

Saudi-arabia
  •  13 days ago
No Image

ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ പൊലിസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  13 days ago