HOME
DETAILS
MAL
സിനിമാമേഖലയിലെ സമരം തുടരും
backup
December 28 2016 | 19:12 PM
കൊച്ചി: മലയാള സിനിമാമേഖലയിലെ സമരം തുടരും. തിയറ്റര്‍ ഉടമകളുടെ സംഘടനയായ കേരള എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യങ്ങള്‍ അംഗീകരിക്കേണ്ടെന്നു നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചതോടെയാണു സമരം അവസാനിക്കില്ലെന്ന സൂചനകള്‍ ലഭിക്കുന്നത്. അതേസമയം വ്യാഴാഴ്ച മുതല്‍ മലയാള സിനിമകള്‍ പിന്‍വലിക്കാനും നിര്‍മാതാക്കളും വിതരണക്കാരും തീരുമാനിച്ചു.
എക്സിബിറ്റേഴ്സ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീറിന് കീഴടങ്ങി സമരം തീര്ക്കേണ്ടെന്നാണു നിര്‍മാതാക്കളും വിതരണക്കാരും. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. സിനിമയില്‍ നിന്നുള്ള വരുമാനം നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കും 60 ശതമാനവും തിയേറ്റര്‍ ഉടമകള്‍ക്ക് 40 ശതമാനവുമാണ് നിലവിലുള്ളത്. ഇത് 50-50 ആക്കണമെന്നാണ് എക്സിബിറ്റേഴ്സ് ഫെഡറേഷന്റെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."