ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിനു തുടക്കമായി
തിരുവനന്തപുരം:77-ാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ആദ്യദിനം ആരംഭിച്ചു. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണമായിരുന്നു ചടങ്ങിലെ മുഖ്യയിനം. സെക്രട്ടറി പ്രൊഫ. ഇസ്രത് അലം പുതിയ പ്രസിഡന്റിന്റെ പേര് നിര്‍ദേശിക്കാന്‍ ചരിത്രകാരന്‍ പ്രൊഫ. ഇര്‍ഫാന്‍ ഹബീബിനെ ക്ഷണിച്ചു. പുതിയ പ്രസിഡന്റായി സാമ്പത്തിക ചരിത്ര വിദഗ്ധയും അലിഗഢ് മുസ് ലിം യൂനിവേഴ്‌സിറ്റി പ്രൊഫസറുമായ ഷിറീന്‍ മൂസ്‌വിയുടെ പേര് ഇര്‍ഫാന്‍ ഹബീബ് നിര്‍ദേശിച്ചു. പ്രൊഫ. സി.പി.എന്‍. സിന്‍ഹ പിന്തുണച്ചു. ഇതോടെ ഉദ്ഘാടനത്തിന്റെ ഒന്നാം ഭാഗത്തിന് തുടക്കം കുറിച്ചു.
മുഗള്‍ കാലഘട്ടത്തിന്റെ സാമ്പത്തിക ചരിത്രം സ്ഥിതി വിവരശാസ്ത്രത്തിന്റെ സഹായത്തോടെ രേഖപ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പ്രൊഫ. ഷിറീന്‍ മൂസ്‌വിയെന്ന് ഇര്‍ഫാന്‍ ഹബീബ് അഭിപ്രായപ്പെട്ടു. ഇന്ന് ചരിത്രം രേഖപ്പെടുത്തമ്പോള്‍ എഴുത്തുകാരന്റെ സാമൂഹിക പശ്ചാത്തലം, ജാതി, തൊഴില്‍, ബൗദ്ധിക നിലവാരം, ഭൗതിക സാഹചര്യങ്ങള്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങള്‍ വിശകലനം ചെയ്യേണ്ടിവരുന്നു എന്ന് പ്രശസ്ത ചരിത്രകാരി പ്രൊഫ. റൊമീള ഥാപ്പര്‍ അഭിപ്രായപ്പെട്ടു.
തെളിവുകളും ചരിത്രത്തിന്റെ ഉത്ഭവവും പരിശോധിച്ച് മാത്രമെ ഇന്നത്തെ ചരിത്രം രേഖപ്പെടുത്താന്‍ സാധിക്കുകയുള്ളുവെന്നും അവര്‍ പറഞ്ഞു. യുവ ചരിത്രഗവേഷകര്‍ക്കുള്ള സമ്മാന വിതരണവും ചടങ്ങില്‍ നടന്നു. വിവിധ വേദികളിലായി എട്ടോളം സമാന്തര സെഷനുകളാണ് ഒരുക്കിയിരിക്കുന്നത്. പുരാതന ഇന്ത്യയുടെ വേദി എന്‍ജിനീയറിംഗ് കോളജ് സെമിനാര്‍ ഹാളിലും മധ്യകാല ഇന്ത്യയുടെ വേദി ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പുകളുടെ സെമിനാര്‍ ഹാളുകളിലും ആധുനിക ഇന്ത്യയുടെ വേദി അക്കാദമിക് സ്റ്റാഫ് കോളജിലുമാണ്.
മറ്റു വേദികള്‍: ഭാരത ഇതര രാജ്യങ്ങളുടെ ചരിത്രം - ഹിസ്റ്ററി പഠനവകുപ്പ് സെമിനാര്‍ ഹാള്‍, ആര്‍ക്കിയോളജി - ബോട്ടണി പഠനവകുപ്പ് സെമിനാര്‍ ഹാള്‍, സമകാലീന ഇന്ത്യ -ഫിസിക്‌സ് പഠനവകുപ്പ് സെമിനാര്‍ ഹാള്‍, ഡച്ച് പാനല്‍- നിയമ പഠനവകുപ്പ്, ഐ.എം.കെ സെമിനാര്‍ ഹാള്‍, ദലിത് പാനല്‍ - അക്വാട്ടിക് പഠനവകുപ്പ് സെമിനാര്‍ ഹാള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."