ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം: രാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്
കഠിനംകുളം: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഇന്ന് തിരുവനന്തപുരത്ത്.
ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യാനായാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തുന്നത്.
ഇന്ന് ഉച്ചയ്ക്ക് 12.30ന് കാര്യവട്ടം കാമ്പസിലെത്തുന്ന രാഷ്ട്രപതി 1.10ന് 77ാമത് ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. ഗവര്‍ണര്‍ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, സി.രവീന്ദ്രനാഥ് പങ്കെടുക്കും.
രാഷ്ട്രപതിയെ വരവേല്‍ക്കുന്നതിന് കാര്യവട്ടം കാമ്പസും കഴക്കൂട്ടവും ഒരുങ്ങി. കാമ്പസിനുള്ളിലെ പ്രധാന റോഡുകള്‍ വീതിക്കുട്ടി ടാര്‍ ചെയ്തു കഴിഞു. കാടും പടര്‍പ്പുമായി കിടന്ന ഭാഗങ്ങള്‍ വൃത്തിയാക്കിയിട്ടുണ്ട്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് കാമ്പസിനകത്തും പുറത്തും ഏര്‍പ്പെടുത്തിയിട്ടുള്ളത്.
27 ന് ആരംഭിച്ച ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിന് റോമിലാതാപ്പര്‍, സുജേതന മഹാജന്‍, പ്രഭാത് പട്‌നായിക്ക്, രാജന്‍ ഗുരുക്കള്‍ ,സതീഷ് ചന്ദ്ര, ഇര്‍ഫാന്‍ ഹബീബ്, അമിയാകുമാര്‍ ഉള്‍പ്പെടെ രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി പ്രഗ്ത്ഭരുടെ നീണ്ട നിരയാണ് കാമ്പസില്‍ എത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ ചരിത്ര വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 25000 പേര്‍ കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നുണ്ട്. 58 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ചരിത്ര കോണ്‍ഗ്രസിന് കേരള സര്‍വകലാശാല വേദിയാകുന്നത്. നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."