രാജ്യത്ത് പൊലിസ്രാജ് നടപ്പാക്കാന്‍ ശ്രമം: മുനവ്വറലി തങ്ങള്‍
കല്‍പ്പറ്റ: രാജ്യത്ത് പൊലിസ് രാജ് നടപ്പാക്കാനാണ് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ ശ്രമിക്കുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കല്‍പ്പറ്റ മണ്ഡലം മുസ്ലിം ലീഗ് പ്രതിനിധി സമ്മേളന ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാസിസത്തിന്റെയും വര്‍ഗീയതയുടെയും സ്വാധീനം കണ്ടില്ലെന്ന് നടിച്ചും യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ അനധികൃതമായി ചുമത്തിയും രാജ്യത്തിന്റെ മതേതര മുഖം വികൃതമാക്കുകയാണ് ഭരണകൂടങ്ങള്‍. മുസ്ലിം സമുദായത്തിന്റെ അപകര്‍ഷതാ ബോധം മാറ്റിയത് മുസ്്ലിം ലീഗിന്റെ സജീവമായ ഇടപെടലുകളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.പി.എ കരീം, കെ.കെ അഹമ്മദ് ഹാജി, എന്‍.കെ റഷീദ്, സലീം മേമന, ലുഖ്മാനുല്‍ ഹക്കീം വി.പി.സി, മുനീര്‍ വടകര, സലാം നീലിക്കണ്ടി പങ്കെടുത്തു. ജനറല്‍ സെക്രട്ടറി ടി ഹംസ സ്വാഗതവും ട്രഷറര്‍ എം.കെ മൊയ്തു ഹാജി നന്ദിയും പറഞ്ഞു. രൂക്ഷമായ വരള്‍ച്ചെയ പ്രതിരോധിക്കാന്‍ മണ്ഡലത്തില്‍ 50 തടയണകള്‍ നിര്‍മിക്കാന്‍ പ്രതിനിധി സമ്മേളനം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."