ചില്ലറയ്ക്ക് പരിഹാരമായി കണ്‍സ്യൂമര്‍ ഫെഡ്
മാനന്തവാടി: സാധനങ്ങളും മരുന്നും വാങ്ങാന്‍ ഇനി ആരും 2000 രൂപയുടെ ചില്ലറ അന്വേഷിച്ച് നടക്കേണ്ട. കണ്‍സ്യൂമര്‍ഫെഡിന്റെ മണികൂപ്പണുകള്‍ കൈയ്യില്‍ കരുതിയാല്‍ മതി. ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങി വീട്ടില്‍ പോകാം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവിലെ 10.30 ന് തലപ്പുഴയില്‍ ഒ.ആര്‍. കേളു എംഎല്‍എ നിര്‍വഹിക്കും. നോട്ടു നിരോധനം മൂലമുണ്ടായ ചില്ലറക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയാണ് കണ്‍സ്യൂമര്‍ ഫെഡ് മണിക്കൂപ്പണ്‍ പദ്ധതിയുമായി രംഗത്ത് വന്നത്.
10, 50, 100 രൂപകളുടെ മണി കൂപ്പണുകള്‍ ഉപയോഗിച്ച് ആളുകള്‍ക്ക് ഇനി കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്ന് സാധനങ്ങളും നീതി മെഡിക്കല്‍ സ്‌റ്റോറുകളില്‍ നിന്ന് മരുന്നുകളും വാങ്ങിക്കാം. ജില്ലയിലെ വിവിധ സഹകരണ സംഘങ്ങള്‍ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആളുകള്‍ക്ക് സഹകരണ സ്ഥാപനങ്ങളില്‍ പണമടച്ച് കൂപ്പണുകള്‍ വാങ്ങിക്കാം. പദ്ധതി കൂടുതല്‍ വിജയം കണ്ടാല്‍ തോട്ടം മേഘലയിലേക്ക് കൂടി മണി കൂപ്പണുകള്‍ വ്യാപിപ്പിക്കാനാണ് പദ്ധതിയെന്ന് കണ്‍സ്യൂമര്‍ ഫെഡ് റീജിയനല്‍ മാനേജര്‍ അനില്‍ കുമാര്‍ പറഞ്ഞു
. മാനന്തവാടി കല്‍പ്പറ്റ മീനങ്ങാടി പനമരം എന്നിവിടങ്ങളിലാണ് നിലവില്‍ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴിലുള്ള ത്രിവേണി സുപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്‌റ്റോറുകളും പ്രവര്‍ത്തിക്കുന്നത്. ക്രിസ്മസിനോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന 40 ശതമാനം ഡിസ്‌കൗണ്ടും ഉപഭോക്ത്താക്കള്‍ക്ക് മണി കൂപ്പണ്‍ മുഖേന ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."