രേഖകളില്ല; മേപ്പാടിയില്‍ മാംസ വില്പന ശാലകള്‍ അടപ്പിച്ചു
മേപ്പാടി: ആവശ്യമായ രേഖകളില്ലാതെ പ്രവര്‍ത്തിച്ചു വരുന്ന മാംസ വില്പനശാലകള് അധികൃതര്‍ അടച്ചു പൂട്ടി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. നെല്ലട്ടുതൊടിക മുജീബിന്റെ ഹരജിയിലാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവുണ്ടായത്.
ഒ.കെ ബീഫ് സ്റ്റാള്‍, പതിയില്‍ ബീഫ് സ്റ്റാള്‍, കെ.ബി റോഡില്‍ പ്രവര്‍ത്തിക്കുന്ന മട്ടന്‍ സ്റ്റാള്‍ എന്നിവയാണ് പഞ്ചായത്ത് അധികൃതര്‍ അടപ്പിച്ചത്. പഞ്ചായത്ത് സെക്രട്ടറിയുടെ ചാര്‍ജ് വഹിക്കുന്ന ബിജുവിന്റെ നേതൃത്വത്തിലായിരുന്നു നടപടി. മേപ്പാടിയില്‍ ഗ്രാമ പഞ്ചായത്ത് നിര്‍മിച്ച മാര്‍ക്കറ്റ് കെട്ടിടത്തിന് പുറത്ത് കച്ചവടം ചെയ്യുന്ന മാംസ കടകള്കൊപ്പം പഞ്ചായത്ത് ലൈസന്‍സ് അനുവദിച്ചിട്ടില്ല.
അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതാണ് ലൈസന്‍സ് ലഭിക്കാത്തതിന് കാരണം. ഇത് ചൂണ്ടികാട്ടിയാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍കൂടിയായ മുജീബ് ഹൈക്കോടതിയെ സമീപിച്ചത്. കട ഒഴിപ്പിക്കാനെത്തിയപ്പോള്‍ വ്യാപാരികള്‍ ഒഴിപ്പിക്കല്‍ നടപടിയുമായി സഹകരിച്ചു. അതേസമയം വ്യക്തി വൈരാഗ്യം തീര്‍ക്കാനാണ് നടപടി എന്ന് വ്യാപാരികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."