മാതൃകയായി പ്ലാസ്റ്റിക് രഹിത വിവാഹം
ആര്‍വാള്‍: രാജ്യം പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ഏവര്‍ക്കും അനുകരിക്കാവുന്ന മാതൃകയുമായി ആര്‍വാളില്‍ നിന്നും ഒരു വിവാഹം. പ്ലാസ്റ്റിക്കിനെ പൂര്‍ണമായും പടിക്ക് പുറത്താക്കിയ കല്ല്യാണം പഴയ തലമുറക്ക് ഗൃഹാതുരത്തമുള്ള ഓര്‍മകള്‍ സമ്മാനിച്ചപ്പോള്‍ പുതിയ തലമുറക്ക് പഴമയുടെ മധുരം നുകരാനുള്ള വേദിയുമായി. കോഴിക്കോട് ജില്ലാ മാസ്മീഡിയ ഓഫിസറും ആറുവാള്‍ സ്വദേശിയുമായ കൊയിലാണ്ടി ഇബ്‌റാഹീമാണ് പ്ലാസ്റ്റിക് രഹിത വിവാഹവുമായി നാടിന് മാതൃക കാട്ടിയത്. ഭക്ഷണാവശിഷ്ടങ്ങള്‍ ശേഖരിക്കാന്‍ ചാക്കുകള്‍ കൂടിയായതോടെ നാട്ടുകാര്‍ ഒന്നിച്ച് പഴമയിലേക്ക് മടങ്ങി.
ഡിസ്‌പോസിബിള്‍ പ്ലയിറ്റുകള്‍ക്ക് പകരം വാഴയിലയും ഗ്ലാസുകള്‍ക്ക് പകരം കുപ്പി ക്ലാസുകളും ടേബിളില്‍ നിരന്നപ്പോള്‍ വിവാഹത്തിനെത്തിയവര്‍ ആദ്യമൊന്ന് അന്ധാളിച്ചു. എന്നാല്‍ ഇബ്‌റാഹീമിന്റെ പ്രവൃത്തി നാടിന് തന്നെയൊരു മാതൃകയാണെന്ന് മനസിലായതോടെ ആളുകളുടെ അന്ധാളിപ്പ് മാറി. മകള്‍ക്ക് വിവാഹാശംസകള്‍ നേര്‍ന്നതോടൊപ്പം ഗൃഹനാഥന്റെ ഉദ്യമത്തിന് പിന്തുണ അര്‍പ്പിക്കുകയും അഭിനന്ദനമറിയിക്കുകയും ചെയ്താണ് വിവാഹത്തിനെത്തിയവര്‍ തിരികെ പോയത്. ആയിരത്തോളം ആളുകളാണ് വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തത്. ഇബ്‌റാഹീമിന്റെ മകള്‍ നൗഷിറയുടെയും മുട്ടില്‍ ഡബ്ല്യു.എം.ഒ സ്‌കൂള്‍ അധ്യാപകന്‍ അഷ്‌കറിന്റെയും വിവാഹം ഇതോടെ നാട്ടുകാര്‍ക്ക് പുതിയൊരു സന്ദേശം കൂടി നല്‍കുന്നതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."