ആവശ്യത്തിന് വി.ഇ.ഒമാരില്ല; കൊടുവള്ളി ബ്ലോക്കില്‍ പദ്ധതി പ്രവര്‍ത്തനങ്ങള്‍ താളംതെറ്റുന്നു
കൊടുവള്ളി: ആവശ്യത്തിന് വി.ഇ.ഒമാരില്ലാത്തത് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ ഗ്രാമപഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി പരാതി. ഒന്‍പത് ഗ്രാമപഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയുമുള്ള കൊടുവള്ളി സംസ്ഥാനത്തെ ഏറ്റവും വലിയ ബ്ലോക്ക് പഞ്ചായത്തുകളിലൊന്നാണ്. 20 വി.ഇ.ഒമാര്‍ വേണ്ടണ്ട സ്ഥാനത്ത് 10 പേരാണു നിലവില്‍ ഇവിടെയുള്ളത്.
വി.ഇ.ഒമാരുടെ അശാസ്ത്രീയമായ സ്ഥലംമാറ്റം മൂലം പി.എം.എ.വൈ അടക്കം നിരവധി പദ്ധതികള്‍ നടപ്പാക്കാന്‍ പറ്റാത്ത അവസ്ഥയാണ്. നിലവില്‍ വി.ഇ.ഒമാരുടെ കുറവുള്ള കൊടുവള്ളി ബ്ലോക്കില്‍നിന്ന് അഞ്ചുപേരെയാണ് അടുത്തിടെ സ്ഥലംമാറ്റിയത്. പകരം നിയമനങ്ങള്‍ നടക്കാത്തതുമൂലം പഞ്ചായത്തുകളുടെ പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
രണ്ടു പഞ്ചായത്തുകള്‍ മാത്രമുള്ള കോഴിക്കോട് ബ്ലോക്കില്‍ ആറ് വി.ഇ.ഒമാരും എട്ടു പഞ്ചായത്തുള്ള കുന്ദമംഗലം ബ്ലോക്കില്‍ 16 പേരും ആറു പഞ്ചായത്തുള്ള ചേളന്നൂര്‍ ബ്ലോക്കില്‍ 12 വി.ഇ.ഒമാരും ഉള്ളപ്പോഴാണ് കൊടുവള്ളിയെ ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാതെ അവഗണിക്കുന്നത്.
മലയോര മേഖലകള്‍ ഉള്‍പ്പെട്ട കൊടുവള്ളി ബ്ലോക്കിന്റെ പി.എം.എ.വൈ ഭവനപദ്ധതിയുടെ ലക്ഷ്യം 454 ആണ്. അതേസമയം, കൂടുതല്‍ വി.ഇ.ഒമാരുള്ള ചെറിയ ബ്ലോക്കുകളില്‍ ഇതു പകുതി പോലുമില്ല. കൊടുവള്ളി മുനിസിപ്പാലിറ്റി, പുതുപ്പാടി പഞ്ചായത്ത് എന്നിവിടങ്ങളില്‍ വി.ഇ.ഒമാരില്ലാത്തതിനാല്‍ മറ്റിടങ്ങളിലെ വി.ഇ.ഒമാര്‍ക്ക് അധിക ചുമതല നല്‍കിയിരിക്കുകയാണ്. ഇതു പദ്ധതി പ്രവര്‍ത്തനങ്ങളില്‍ കാലതാമസത്തിനിടയാക്കുന്നു.
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തില്‍ ആവശ്യത്തിന് വി.ഇ.ഒമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.സി ഉസ്സയിന്‍ മാസ്റ്റര്‍ വകുപ്പുമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."