സ്വന്തം ജന്മദിനം ഓടി ആഘോഷിക്കാന്‍ ഒരുങ്ങി കൊച്ചിന് പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥന്
കൊച്ചി: സ്വന്തം ജന്മദിനം ഓടി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് കൊച്ചിന് പോര്‍ട്ടിലെ മുന്‍ ഉദ്യോഗസ്ഥനായ പോള്‍ പടിഞ്ഞാറേക്കര. ദീര്‍ഘദൂര ഓട്ടങ്ങളെ ഇഷ്ടപെടുന്ന പോള്‍ തന്റെ 62-ാം ജന്മദിനം 62 മൈല്‍(100 കി.മി) ഓടിയാണ് അവിസ്മരണീയമാക്കുന്നത്.
മരട് ഫ.ജോര്‍ജ് വാകയില്‍ റോഡിലുള്ള തന്റെ വസതിയില്‍ നിന്നും നാളെ വൈകുന്നേരം നാലിനാണ് ഓട്ടം ആരംഭിക്കുക. മരട് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ്, മരട്, തൃപ്പൂണിത്തുറ,കോലഞ്ചേരി,മൂവാറ്റുപുഴ,കോതമംഗലം,നേര്യമംഗലം, വഴി ജന്മസ്ഥലമായ നീണ്ടകരയില്‍ 30 ന് യാത്ര അവസാനിപ്പിക്കും.
കൊച്ചിന് പോര്‍ട്ട് ട്രസ്റ്റില്‍ സൂപ്രണ്ടിങ്ങ് എഞ്ചിനീയറായ പോള്‍ 2014 ലാണ് വിരമിച്ചത്.
കൊച്ചി അന്തര്‍ദേശീയ മാരത്തണ്‍ ഉള്‍പ്പെടെ 14 ഫുള്‍ മാരത്തണുകളില്‍ വിരമിച്ചശേഷം പങ്കെടുത്തതായി പോള്‍ പടിഞ്ഞാറേക്കര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
2016 ല്‍ സിങ്കപ്പൂരില്‍ നടന്ന ഏഷ്യന്‍ മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റില്‍ ഇന്ത്യയെ പ്രതിനിധികരിച്ച് പങ്കെുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."