ചെക്ക് ഡാമുകളുടെ നവീകരണം തുടങ്ങി
സുല്‍ത്താന്‍ ബത്തേരി: ജല സംരക്ഷണം ലക്ഷ്യമിട്ട് മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ചെക്ക് ഡാമുകളുടെ നവീകരണം തുടങ്ങി. കടുത്ത വരള്‍ച്ചയിലും ജലലഭ്യത ഉറപ്പ് വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പ്രധാനപെട്ട് ജലസ്രോതസുകളിലെ ചെക്ക് ഡാമുകളും കനാല്‍ അടക്കമുള്ളവ നവീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബത്തേരി സബ് ഡിവിഷനു കീഴിലുള്ള തൊടുവെട്ടി, മരക്കടവ്, കണ്ണംങ്കോട് എന്നിവിടങ്ങളിലെ ചെക്ക് ഡാമുകളും കനാലുകളുമാണ് നവീകരിക്കുന്നത്. നവീകരണ പ്രവൃത്തികളുടെ ഭാഗമായി ചെക്ക് ഡാമുകളിലെ ചളി നീക്കംചെയ്യല്‍, ഡാമുകളുടേയും കനാലുകളുടെയും ചോര്‍ച്ച് ്അടക്കല്‍ തുടങ്ങിയ പ്രവര്‍ത്തികളാണ് നടക്കുന്നത്. മഴക്കാലം എത്തുന്നതിന് മുമ്പ് നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അതേസമയം നിരവധി കര്‍ഷകര്‍ക്ക് അനുഗ്രഹമാകുന്ന തൊടുവെട്ടി ചെക്ക് ഡാമിലെ നവീകരണത്തിലും നിര്‍മ്മാണ പ്രവൃത്തിയിലും അപാകതയുണ്ടന്നും ആരോപിച്ച് പ്രദേശവാസികല്‍ രംഗത്തെത്തിയിരുന്നു. നിലിവില്‍ നടക്കുന്ന പ്രവൃത്തിയില്‍ ഡാമിനകത്തു കൂടികിടക്കുന്ന ചളി പൂര്‍ണമായും നീക്കം ചെയ്യണമെന്നും ഡാമിനകത്തെ ചെറു തടയണ പൊളിച്ചുമാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. ഇത്തരത്തില്‍ ചെയ്താല്‍ ഡാമിനകത്ത് ചെളി അടിഞ്ഞുകൂടില്ലന്നും വെള്ളത്തിന്റെ ഒഴുക്കിനൊപ്പം ചെളിയും ഒലിച്ച് പോകുമെന്നുമാണ് നാട്ടുകാര്‍ പറയുന്നു. വര്‍ഷാവര്‍ഷം ലക്ഷങ്ങള്‍ പാഴാക്കിയുള്ള അറ്റകുറ്റപ്പണികല്‍ നടത്തേണ്ടിവരില്ലന്നതാണ് ഇങ്ങനെ ചെയ്യുന്നത് കൊണ്ടുള്ള പ്രധാന നേട്ടം. 20 ലക്ഷം രൂപമുടക്കിയാണ് രണ്ട് വര്‍ഷത്തിനുശേഷം ഡാം നവീകരിക്കുന്നതെന്നും ഡാമിനുള്ളില്‍ 50 മീറ്റര്‍ ദൂരം മാത്രമാണ് ചെളിനീക്കംചെയ്യാന്‍ അനുമതിലഭിച്ചിട്ടുള്ളുവെന്നുമാണ് അധികൃതര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."