HOME
DETAILS

കുറ്റിപ്പുറത്തെ തടയണനിര്‍മാണത്തില്‍ അഴിമതിയെന്ന് ആരോപണം

  
backup
December 29 2016 | 06:12 AM

%e0%b4%95%e0%b5%81%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%86-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%a3%e0%b4%a8%e0%b4%bf%e0%b4%b0

 

എടപ്പാള്‍: ഭാരതപ്പുഴയില്‍ കുറ്റിപ്പുറത്തു ജലവിഭവ വകുപ്പ് കെട്ടുന്ന താല്‍ക്കാലിക തടയണ നിര്‍മാണത്തില്‍ അഴിമതിയുണ്ടെന്ന ആരോപണവുമായി നിള സംരക്ഷണസമിതി രംഗത്ത്. 9.2 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നാണ് ജലവിഭവ വകുപ്പ് പറയുന്നത്.
പുഴയിലെ മണല്‍ ചാക്കുകളില്‍ നിറച്ച് 100 മീറ്ററിനുള്ളില്‍ നീളത്തില്‍ നിര്‍മിക്കുന്ന തടയണയ്ക്ക് എങ്ങനെയാണ് ഇത്രയും തുക ചെലവുവരികയെന്നാണ് നിള സംരക്ഷണസമിതി ചോദിക്കുന്നത്.നിര്‍മാണത്തിലെ അഴിമതി പുറത്തുകൊണ്ടണ്ടുവരണമെന്നാവശ്യപ്പെട്ടു തവനൂരിലെ നിള സംരക്ഷണസമിതി പ്രതിഷേധവുമായി പദ്ധതിപ്രദേശം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചു. 100 മീറ്റര്‍ നീളത്തില്‍ എസ്റ്റിമേറ്റ് നല്‍കിയ തടയണ നിലവില്‍ 68 മീറ്റര്‍ മാത്രമാണ് നിര്‍മിച്ചിട്ടുള്ളത്.
നൂല്‍ച്ചാക്കുകളില്‍ മണല്‍ നിറച്ച് അട്ടിയിട്ടാണു നിര്‍മാണം. ചാക്കുകളുടെ വിലയും കൂലിയും മാത്രമാണ് ആകെയുള്ള ചെലവ്. മണ്ണ് അടക്കമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കാതെ നിര്‍മിക്കുന്ന ബണ്ടണ്ടിന് ഇത്രയും തുക എന്തിനാണെന്നും നിള സംരക്ഷണസമിതി പ്രവര്‍ത്തകര്‍ ചോദിക്കുന്നു. ചാക്കുകളില്‍ നിറയ്ക്കാനുള്ള മണല്‍പോലും പുഴയില്‍നിന്നു സൗജന്യമായി എടുക്കുന്നതാണ്. കഴിഞ്ഞ വര്‍ഷംവരെ നാലു ലക്ഷത്തോളം രൂപയാണു ബണ്ട് നിര്‍മാണത്തിനായി ചെലവിട്ടിരുന്നത്.
ഈ വര്‍ഷം പ്ലാസ്റ്റിക് ചാക്കിനു പകരം നൂല്‍ച്ചാക്കുകളാണ് ഉപയോഗിച്ചതെന്നും ഇതാണ് നിര്‍മാണച്ചെലവ് വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും ജലവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. അഞ്ചു പഞ്ചായത്തുകളിലേക്ക് ശുദ്ധജലം എത്തിക്കുന്ന ഡാനിഡ പദ്ധതിയിലെ ശുദ്ധജല കിണറിലേക്കു വെള്ളം സംഭരിക്കാനാണ് വേനല്‍ക്കാലത്തു വര്‍ഷംതോറും പുഴയില്‍ താല്‍ക്കാലിക തടയണ നിര്‍മിക്കുന്നത്. നിള സംരക്ഷണസമിതി പ്രവര്‍ത്തകരായ കെ. മുരളീധരന്‍, എം. നളിനി, സിദ്ധാര്‍ഥന്‍, ദിലീപ്, ഗംഗാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മറക്കല്ലേ ഈ വര്‍ഷത്തെ അവസാന സൂപ്പര്‍ മൂണ്‍ നവംബര്‍ 16ന് 

Science
  •  a month ago
No Image

കഴിഞ്ഞ മാസം ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നൊടുക്കിയത് 20 സന്നദ്ധ പ്രവര്‍ത്തകരെ 

International
  •  a month ago
No Image

കെ.കെ രത്‌നകുമാരി കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്; പി.പി ദിവ്യ വോട്ടു ചെയ്യാനെത്തിയില്ല

Kerala
  •  a month ago
No Image

സ്വപ്‌നയുടെ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി

Kerala
  •  a month ago
No Image

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ് തുടങ്ങി; മാധ്യമങ്ങള്‍ക്ക് കളക്ടറുടെ വിലക്ക്

Kerala
  •  a month ago
No Image

യു.എസ് നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടറായി തുള്‍സി ഗബാര്‍ഡ്; ട്രംപിന്റെ അടുത്ത അനുയായി

International
  •  a month ago
No Image

'ഇതിന് മാത്രം പണം എവിടുന്ന് നോട്ടടിയാണോ ബി.ജെ.പി നേതാക്കളുടെ തൊഴില്‍'  കര്‍ണാടക സര്‍ക്കാറിനെ അട്ടിമറിക്കാന്‍ നടത്തിയ നീക്കങ്ങള്‍ പുറത്തു വിട്ട് സിദ്ധരാമയ്യ; 50 എം.എല്‍.എമാര്‍ക്ക് 50 കോടി വീതം വാഗ്ദാനം

National
  •  a month ago
No Image

വിവാദങ്ങള്‍ക്കിടെ ഇ.പി ജയരാജന്‍ ഇന്ന് പാലക്കാട്; തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുക്കും

Kerala
  •  a month ago
No Image

പിന്തുണയ്ക്കുമ്പോഴും ഇ.പിയെ പൂര്‍ണമായും വിശ്വാസത്തിലെടുക്കാതെ സി.പി.എം; ആത്മകഥാ വിവാദത്തില്‍ വിശദീകരണം തേടിയേക്കും

Kerala
  •  a month ago
No Image

കുത്തനെയിടിഞ്ഞ് പൊന്ന്; ഒറ്റയടിക്ക് കുറഞ്ഞത് 880 രൂപ, പവന് വില 56,000ത്തില്‍ താഴെ 

Kerala
  •  a month ago