ജാമിഅ സമ്മേളന പ്രചാരണ ജാഥകള്‍ ഇന്നു തുടങ്ങും
ഫൈസാബാദ് (പട്ടിക്കാട്): പട്ടിക്കാട് ജാമിഅഃ നൂരിയ്യ അറബിക് കോളജിന്റെ 54ാം വാര്‍ഷിക 52ാം സനദ് ദാന സമ്മേളനത്തോടനുബന്ധിച്ച് വിദ്യാര്‍ഥി സംഘടന നൂറുല്‍ ഉലമായുടെ ആഭിമുഖ്യത്തില്‍ മേഖലാ സ്റ്റുഡന്‍സ് ഫോറം പ്രചാരണ യാത്രകള്‍ ഇന്നു തുടങ്ങും.
പെരിന്തല്‍മണ്ണയില്‍ ഹംസ ഫൈസി അല്‍ ഹൈതമി, നിലമ്പൂര്‍ ഏരിയയില്‍ സുലൈമാന്‍ ഫൈസി ചുങ്കത്തറ, കൊണ്ടേണ്ടാട്ടി ഏരിയയില്‍ ബി.എസ്.കെ തങ്ങള്‍, എടവണ്ണപ്പാറ, മക്കരപ്പറമ്പ് മേഖലയില്‍ സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, മഞ്ചേരി മേഖലയില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍ നെല്ലിക്കുത്ത്, പുത്തനത്താണി മേഖലയില്‍ മുഹമ്മദലി ബാഖവി ഓമശ്ശേരി, തിരൂരങ്ങാടി മേഖലയില്‍ സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ ജമലുല്ലൈലി ഓലപ്പീടിക, പരപ്പരങ്ങാടി യൂനിവേഴ്‌സിറ്റി മേഖലയില്‍ സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ ജമലുല്ലൈലി തങ്ങള്‍, തിരൂര്‍ മേഖലയില്‍ അബ്ദുസ്സലാം മുസ്‌ലിയാര്‍, വേങ്ങരയില്‍ സയ്യിദ് ഹാഷിറലി ശിഹാബ് തങ്ങള്‍, കാളികാവ് മേഖല സൈതാലി മുസ്‌ലിയാര്‍ മാമ്പുഴ, വളാഞ്ചേരി മേഖലയില്‍ വാപ്പുട്ടി മുസ്‌ലിയാര്‍ കൊളത്തൂര്‍, മേലാറ്റൂര്‍ മേഖലയില്‍ ചോലക്കുളം കുഞ്ഞി തങ്ങള്‍, വണ്ടണ്ടൂരില്‍ സയ്യിദ് ടി.എസ് മുഹമ്മദ് കോയ തങ്ങള്‍, മോങ്ങം മേഖലയില്‍ ആയോളി കുഞ്ഞാപ്പു ഹാജി എന്നിവര്‍ പതാക കൈമാറി തുടക്കം കുറിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."