ഗോത്രവര്‍ഗ സംസ്കാരത്തിന്റെ കഥ പറഞ്ഞ് 'ഗദ്ദിക'ക്ക് തിരശ്ശീല
കുഴല്‍മന്ദം: അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ സംസ്കൃതിയും പാരമ്പര്യവും കാത്തുസൂക്ഷിച്ച് അതിന്റെ സ്വത്വവും മൂല്യവുമാണ് സംസ്ഥാന പട്ടികവര്‍ഗ നാടന്‍കല ഗദ്ദികയിലൂടെ തെളിയുന്നത്. പട്ടികജാതി-വര്‍ഗ വികസന വകുപ്പ് കിര്‍ത്താഡ്സ് എന്നിവ സംയുക്തമായി 10 ദിവസം നീണ്ടുനില്‍ക്കുന്ന ഗദ്ദിക വടക്കഞ്ചേരി ദേശീയപാതയോരത്ത് നടക്കുന്നത്.
പട്ടികവര്‍ഗവിഭാഗങ്ങളില്‍ ഏറ്റവും പിന്നാക്കം നില്ക്കുന്ന അടിയ ഗോത്രവിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപമായ ഗദ്ദിക നന്മയുടെ വരവിന് നാന്ദി കുറിക്കുന്ന ആചാരം കൂടിയാണ് സമൂഹത്തിന് വലിയ പരിചയമില്ലാത്ത, കേട്ടറിവു മാത്രമുള്ള കലാരൂപങ്ങള്‍ മേളയില്‍ അവതരിപ്പിക്കുമ്പോള്‍ ആദിവാസി സമൂഹത്തിന്റെ പരമ്പരാഗത ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കാനും വിറ്റഴിക്കാനുമുള്ള മേള കൂടിയാണ് വടക്കഞ്ചേരിയില്‍ സംഘടിപ്പിച്ച ഗദ്ദിക. 2006ല്‍ വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആദ്യമായി ഗദ്ദിക കൊണ്ടുവന്നത്.
സമൂഹത്തിന്റെ ഏറെ പിന്നാക്കം നില്ക്കുന്ന വിഭാഗമായ ആദിവാസികള്‍ വനവിഭവങ്ങള്‍ ശേഖരിച്ച് വിറ്റഴിച്ച് വനത്തില്‍ തന്നെ ജീവിക്കുന്ന വലിയ സാംസ്കാരിക പാരമ്പര്യമുള്ളവരാണ്.
അതിനാല്‍ ഇവരുടെ തനത് ഉല്‍പ്പന്നങ്ങള്‍ക്കും കലകള്‍ക്കും അതിന്റെതായ പ്രത്യേകതകളുമുണ്ട്.
ആദിവാസി വിഭാഗങ്ങളുടെ മാത്രമായ ഉല്‍പ്പന്നങ്ങളാണ് മുളയരി, റാഗി, കാട്ടുതേന്‍ എന്നിവ. പുളിയ നൃത്തം, മലപ്പുലയ ആട്ടം, എരുതുകളി, മംഗലംകളി, കാട്ടുനായ്ക്ക നൃത്തം, മന്നാന്കുത്ത്, ചോനന്‍കളി, ഊരാളിക്കുത്ത്, ഗദ്ദിക, പൂപ്പട തുള്ളല്‍, ഇരുളനൃത്തം, കൊറഗ നൃത്തം, കാക്കാരശി നാടകം തുടങ്ങിയവയൊക്കെ ആദിവാസി, ഗോത്രസമൂഹത്തിന്റെ തനതുകലകളാണ്.
ഇവരുടെ സ്വന്തം കലാരൂപങ്ങള്‍ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ 'ഗദ്ദിക' സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനാണ് മേള ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."