ലോകത്തെ ഏറ്റവും പ്രായമേറിയ ആണ്‍ പാണ്ട വിടവാങ്ങി
ബീജിങ്: ലോകത്തെ ഏറ്റവും പ്രായമേറിയ പാന്‍ പാന്‍ എന്ന ആണ്‍ പാണ്ട കണ്ണടച്ചു. കാന്‍സര്‍ ബാധിച്ചാണ് മരണം. ചൈനയിലെ സിച്വാന്‍ മേഖലയിലായിരുന്നു ഈ 31 കാരന്റെ വാസം.
1985 ല്‍ സിന്‍ച്വാസ് വനത്തിലാണ് ഈ പാണ്ട മുത്തച്ഛന്റെ ജനനം. പക്ഷെ, അധികം വൈകാതെ മനുഷ്യ കരങ്ങളിലെത്തി. ജനങ്ങളുടെ സ്‌നേഹവായ്പ്പുകള്‍ ഏറ്റുവാങ്ങി ജീവിതം മുന്നോട്ടു പോയിരുന്നപ്പോഴാണ് രോഗ ബാധിതനാവുന്നത്.
കഴിഞ്ഞ ജൂണില്‍ കാന്‍സറും ഒപ്പം വാര്‍ധക്യ രോഗങ്ങളും ആരോഗ്യനില ദുര്‍ബലമാക്കി. പ്രജനനത്തിലും പാന്‍ പാനിന്റെ പങ്ക് വലുതാണ്. 130 സന്താനങ്ങളാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായത്.
പാണ്ടയുടെ ശരാശരി ആയുസ്സ് 20 വര്‍ഷമാണ്. ലോകത്താകമാനം രണ്ടായിരത്തില്‍ താഴെ മാത്രം പാണ്ടകളാണ് ജീവിച്ചിരിക്കുന്നതെന്നാണ് കണക്ക്. ഇതില്‍ കൂടുതലും ചൈനയിലെ സിച്വാന്‍, ഷാന്‍ക്‌സി മേഖലയിലാണ്. 2013 അവസാനത്തില്‍ 1864 പാണ്ടകളെയാണ് ഇവിടെ കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."