പുതുവര്‍ഷത്തിനു മുന്‍പേ മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചന
ന്യൂഡല്‍ഹി: നോട്ട് നിരോധന വിഷയത്തില്‍ പുതുവര്‍ഷത്തിനു മുന്‍പേ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന് സൂചന. ഡിസംബര്‍ 31 നായിരിക്കും ഇത്. പ്രസംഗത്തില്‍ ചില പ്രഖ്യാപനങ്ങള്‍ നടത്തുമെന്നും അതില്‍ ഒന്ന് പ്രധാനപ്പെട്ടതാവുമെന്നുമാണ് ബി.ജെ.പി നേതൃത്വം പറയുന്നത്.
നവംബര്‍ എട്ടിന് നോട്ട് നിരോധിച്ചു കൊണ്ട് രാജ്യത്തെ സാഹചര്യങ്ങള്‍ ശരിയാവാന്‍ 50 ദിവസമാണ് മോദി ആവശ്യപ്പെട്ടത്. എന്നാല്‍ പണപ്രതിസന്ധിയും പണമില്ലായ്മയും ഇപ്പോഴും രൂക്ഷമായി തുടരുകയാണ്.
അതിനിടെ, ആവശ്യത്തിന് പണമില്ലെന്നറിയിച്ച് ബാങ്കുകള്‍ ധനമന്ത്രാലയത്തെ സമീപിപ്പിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ബാങ്കുകളിലും എ.ടി.എമ്മുകളിലുമുള്ള നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന വാഗ്ദാനം പാലിക്കാനും സാധ്യതയില്ല. ഡിസംബര്‍ 31 മുതല്‍ നിയന്ത്രണങ്ങള്‍ എടുത്തു കളയുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്.
ഇടപാടിന് ആവശ്യമായ പണമില്ലെന്ന ബാങ്കുകളുടെ പരാതികള്‍ പരിഗണിച്ച് നിയന്ത്രണങ്ങളില്‍ ചെറിയ മാറ്റം മാത്രം വരുത്തി നിയന്ത്രണം നീട്ടിക്കൊണ്ടു പോവാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."