HOME
DETAILS
MAL
ഓടിക്കൊണ്ടിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപ്പിടിച്ചു; വന്‍ദുരന്തം ഒഴിവായി
backup
December 29 2016 | 06:12 AM
വെഞ്ഞാറമൂട് : നിറയെ യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന കെ.എസ്.ആര്.ടി.സി ബസിന് തീപ്പിടിച്ചു. ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി.
ഇന്നലെ വൈകിട്ട് ആറരക്ക് കന്യാകുളങ്ങരയ്ക്ക് സമീപം കൊച്ചാലുംമൂട്ടില്‍ വെച്ചായിരുന്നു സംഭവം. തിരുവനന്തപുരത്ത് നിന്നും കിളിമാനൂരിലേക്ക് പോവുകയായിരുന്നു ബസ്.
കൊച്ചാലുംമൂട്ടില്‍ വെച്ച് ലൈനര്‍ ജാമായി ടയറിന് തീപ്പിടിക്കുകയായിരുന്നു. ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. നെടുമങ്ങാട് നിന്നും വെഞ്ഞാറമൂട് നിന്നും ഫയര്‍ഫോഴ്സ് യൂനിറ്റുകളെത്തിയാണ് തീ കെടുത്തിയത്. അര മണിക്കൂറോളം കന്യാകുളങ്ങരയില്‍ ഗതാഗത തടസവുമുണ്ടായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."