HOME
DETAILS

അധികാരമേല്‍ക്കുന്നത് ജനങ്ങളുടെ സര്‍ക്കാരെന്ന് പിണറായി

  
backup
May 24 2016 | 04:05 AM

pinarayi-vijayan

തിരുവനന്തപുരം: നാളെ അധികാരമേല്‍ക്കുന്നത് കേരളത്തിന്റെ സ്വന്തം സര്‍ക്കാരാണെന്ന് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍. എല്‍.ഡി.എഫ് സര്‍ക്കാരിന് ജാതി മത കക്ഷി രാഷ്ടീയ വ്യത്യാസമുണ്ടാവില്ല. മുഴുവന്‍ ജനങ്ങളുടേയും സര്‍ക്കാരായി പ്രവര്‍ത്തിക്കും. തിരിച്ചും അതേ മനോഭാവം പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നാടിന്റെ നന്മയ്ക്കായി ഒത്തുചേര്‍ന്നുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ച് നാളെ വിശദമായി പ്രഖ്യാപിക്കും. നാളെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പ് മന്ത്രിമാരുടെ വകുപ്പുകളും പ്രഖ്യാപിക്കും. അഴിമതിക്കെതിരെ ജാഗ്രത പുലര്‍ത്തുന്നവരായിരിക്കും മന്ത്രിസഭയിലെ അംഗങ്ങളെന്നും പിണറായി പറഞ്ഞു.

നാളെ വൈകീട്ട് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ചടങ്ങിലേക്ക് പൊതുസമൂഹത്തിന്റെ സാന്നിധ്യം പ്രതീക്ഷിക്കുന്നുവെന്നും  ചടങ്ങില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് എന്നിവര്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ചില അവതാരങ്ങളെ സൂക്ഷിക്കണം. തന്റെ സ്വന്തക്കാരാണെന്നു പറഞ്ഞു ചിലര്‍ വരാം അവര്‍ക്ക് തന്റെ രീതികള്‍ അറിയില്ലായിരിക്കാം. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാല്‍ തന്നെ അറിയിക്കണമെന്നും പിണറായി അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago
No Image

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സി.ബി.ഐ അന്വേഷണം വേണം; സുപ്രിം കോടതിയില്‍ ഹരജി 

Kerala
  •  2 months ago
No Image

സഊദിയിൽ ഇനി C ടൈപ്പ് ചാർജറുകൾ മാത്രം, ആദ്യഘട്ടം ജനുവരിയിൽ

Saudi-arabia
  •  2 months ago
No Image

'അവരുടെ തൊണ്ടയിലെ മുള്ളായി മാറുക, പിന്‍വാങ്ങാന്‍ കൂട്ടാക്കാത്ത പ്രളയമാവുക'  യഹ്‌യ സിന്‍വാറിന്റെ വസിയ്യത്ത്

International
  •  2 months ago
No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago