HOME
DETAILS

പുതുവത്സരാഘോഷം അതിരുവിട്ടാല്‍ അകത്താകും; കുറ്റകൃത്യം കുറഞ്ഞ പൊലിസ് സ്റ്റേഷന് പുരസ്‌കാരം

  
backup
December 29 2016 | 06:12 AM

%e0%b4%aa%e0%b5%81%e0%b4%a4%e0%b5%81%e0%b4%b5%e0%b4%a4%e0%b5%8d%e0%b4%b8%e0%b4%b0%e0%b4%be%e0%b4%98%e0%b5%8b%e0%b4%b7%e0%b4%82-%e0%b4%85%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%9f

 

കൊട്ടാരക്കര: പുതുവത്സരാഘോഷം അപകട രഹിതമാക്കാന്‍ റൂറല്‍ പൊലിസ് ജില്ലയില്‍ ജാഗ്രതാ നടപടികള്‍ക്ക് തുടക്കമായി. ക്രിസ്മസ് ആഘോഷ വേളയില്‍ ആരംഭിച്ച നിരീക്ഷണങ്ങളും നടപടികളും ജനുവരി 5 വരെ തുടങ്ങും. ഈ കാലയളവില്‍ ഏറ്റവും കുറച്ച് വാഹനാപകടങ്ങളും കുറ്റകൃത്യങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന കൊട്ടാരക്കര സബ് ഡിവിഷനിലെ പൊലിസ് സ്റ്റേഷന് പ്രത്യേക പുരസ്‌കാരം സമ്മാനിക്കുമെന്ന് കൊട്ടാരക്കര ഡി.വൈ.എസ്.പി കൃഷ്ണകുമാര്‍ അറിയിച്ചു.
രാത്രിയും പകലുമുള്ള വാഹന പരിശോധന കര്‍ക്കശമാക്കിയിട്ടുണ്ട്. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകും. അമിത വേഗതയില്‍ വാഹനം ഓടിക്കുന്നവര്‍ക്കും ഇതേ നടപടികളാകും ഉണ്ടാവുക. പൊതു സ്ഥലങ്ങളിലും കടകളിലും മറ്റുമുള്ള മദ്യപാനം കര്‍ശനമായി തടയും. ഇത് ലംഘിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുക്കും. വ്യാജ മദ്യവും ലഹരി വസ്തുക്കളും തടയാന്‍ കര്‍ശന നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍കാലങ്ങളില്‍ ഈ രംഗത്തുണ്ടായിരുന്നവര്‍ എല്ലാം നിരീക്ഷണത്തിലാണ്.
ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ സ്ഥിരം കുറ്റവാളികളും പൊലിസ് നിരീക്ഷണത്തിലാണ്. വാഹനപെട്രോളിങ്, ബൈക്ക് പെട്രോളിങ് ശക്തമാക്കിയിട്ടുണ്ട്. പൊതു സ്ഥലങ്ങളും ടൗണുകളുമെല്ലാം ഷാഡോ പോലിസിന്റെ നീരീക്ഷണ വലയത്തിലാണ്. പുതുവത്സര ആഘോഷത്തിന് മുന്നോടിയായി ബിയര്‍ പാര്‍ലറുകളും സര്‍ക്കാരിന്റെ വിദേശ മദ്യശാലകളും നിശ്ചിതസമയത്തിനു മുന്നേ അടയ്ക്കുന്നതിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
ജില്ലാ പൊലിസ് മേധാവിയും ജില്ലാ കലക്ടറുമായി ആലോചിച്ചായിരിക്കും ഈ നടപടി. ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന സംഘടനകള്‍ക്കും ഹോട്ടലുകള്‍ക്കുമെല്ലാം പോലിസ് കര്‍ശന നിര്‍ദേശം നല്‍കി കഴിഞ്ഞു.
ഇവിടെയെല്ലാം നിരീക്ഷണങ്ങള്‍ ഉണ്ടാകും. പൊലിസ് നിരീക്ഷണം ശക്തമായതോടെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ വാഹനാപകടങ്ങളും മരണങ്ങളും കുറ്റകൃത്യങ്ങളും കുറഞ്ഞിട്ടുള്ളതായി ഡി.വൈ.എസ്.പി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ

International
  •  2 months ago
No Image

ഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

qatar
  •  2 months ago
No Image

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

National
  •  2 months ago
No Image

വള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍ 

Kerala
  •  2 months ago
No Image

സഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്‌

Saudi-arabia
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-01-10-2024

PSC/UPSC
  •  2 months ago
No Image

കേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം

Kerala
  •  2 months ago
No Image

വാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം

Kerala
  •  2 months ago
No Image

അനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി

uae
  •  2 months ago