അല്‍ഫുര്‍ഖാന്‍ വിജ്ഞാന പരീക്ഷയും മിലാദ് സമ്മേളനവും കണ്ണനല്ലൂരില്‍
കൊല്ലം: കൊല്ലം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ഫുര്‍ഖാന്‍ ഇസ്‌ലാമിക് റിസര്‍ച്ച് സെന്ററിന്റെ ഖുര്‍ആന്‍ വിജ്ഞാനപരീക്ഷ ജനുവരി 2ന് രാവിലെ 9 മുതല്‍ വൈകിട്ട് അഞ്ചുവരെ കണ്ണനല്ലൂര്‍ യൂനുസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നടക്കുമെന്ന് വര്‍ക്കിങ് ചെയര്‍മാന്‍ അബ്ദുല്‍ ജവാദ് ബാഖവി, ജനറല്‍ കണ്‍വീര്‍ അബ്ദുള്ള കുണ്ടറ, കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സിയാദ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 മുതല്‍ 20 വരെ പ്രായമുള്ളവര്‍ക്കാണ് പരീക്ഷ. പ്രമുഖ ഖുര്‍ആന്‍ പരിഭാഷകന്‍ മൗലാനാ കെ.വി മുഹമ്മദ് മുസ്‌ലിയാര്‍ രചിച്ച ഫത്ത്ഹു റഹ്മാന്‍ ഫീ തഫ്‌സീരില്‍ ഖുര്‍ആനില്‍ നിന്നും സൂറത്തുല്‍ ഫാത്തിഹയും സൂറത്തുന്നബഅ് മുതല്‍ സൂറത്തുന്നാസ്‌വരെയും ഉള്‍പ്പെടുത്തിയാണ് ഈ വര്‍ഷത്തെ സിലബസ്.
ജനുവരി 5ന് വൈകിട്ട് 4ന് കണ്ണനല്ലൂരില്‍ നടക്കുന്ന മിലാദ് സമ്മേളനത്തില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. അല്‍ഫുര്‍ഖാന്‍ വര്‍ക്കിങ് ചെയര്‍മാന്‍ എ അബ്ദുല്‍ ജവാദ് ബാഖവിയുടെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം കേരളാ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ടി.കെ ഇബ്രാഹിംകുട്ടി മുസ്‌ലിയാര്‍, മുന്‍ എം.എല്‍.എ എ യൂനുസ്‌കുഞ്ഞ്, അസീസിയാ അബ്ദുല്‍ അസീസ്, ബ്രൈറ്റ് അബ്ദുല്‍ മജീദ്, പ്രമുഖ പണ്ഡിതന്‍മാരും നേതാക്കളും പങ്കെടുക്കും. ഫോണ്‍: 9961042642,9846440630.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."