വര്‍ഗീയ ശക്തികളെ ചെറുക്കേണ്ടത് കോണ്‍ഗ്രസ് :കെ.സി വേണുഗോപാല്‍ എം.പി
ആലപ്പുഴ: വര്‍ഗ്ഗീയ ശക്തികളെ പുറത്ത് നിര്‍ത്താനുളള ഉത്തരവാദിത്വമാണ് കോണ്‍ഗ്രസിന് നിര്‍വ്വഹിക്കാനുളളതെന്ന് കെ. സി വേണുഗോപാല്‍ എം.പി പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മറ്റി സംഘടിപ്പിച്ച കോണ്‍ഗ്രസ് ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദേശസ്‌നേഹം എന്നത് ബി.ജെ.പിയുടേയും സംഘപരിവാറിന്റേയും കുത്തകയല്ല. അതിനെക്കുറിച്ച് പറയാന്‍ അവകാശമുളള ഏകപാര്‍ട്ടി കോണ്‍ഗ്രസാണ്. സമൂഹത്തെ മുഴുവന്‍ വര്‍ഗ്ഗീയവത്ക്കരിക്കുകയെന്ന ലക്ഷ്യത്തിനപ്പുറം ബി. ജെ. പി സര്‍ക്കാരിന് ഒരുതരത്തിലുളള ലക്ഷ്യവുമില്ല. കള്ളപ്പണക്കാരെ പിടികുടും, തീവ്രവാദികളെ അമര്‍ച്ച ചെയ്യും എന്നീ രണ്ട് കാര്യങ്ങള്‍ പറഞ്ഞാണ് നരേന്ദ്രമോദി നോട്ടുകള്‍ അസാധുവാക്കിയത്. ഏത് കള്ളപ്പണക്കാരനെയാണ് സര്‍ക്കാര്‍ പിടികൂടിയത്? നോട്ട് നിരോധനത്തിന് ശേഷവും തീവ്രവാദി ആക്രമണം നടന്നു. ഈ തീവ്രവാദികളില്‍ നിന്നും ലഭിച്ചത് പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍. സര്‍ക്കാരിന്റെ രണ്ട് പ്രഖ്യാപനവും ലക്ഷ്യം കണ്ടില്ല. സാധരണക്കാരന്‍ മാത്രം ഇപ്പോഴും ബാങ്കിലെ ക്യൂവില്‍ നില്‍ക്കുകയാണ്.
നരേന്ദ്രമോദി സര്‍ക്കാര്‍ ഇന്ത്യന്‍ കറന്‍സിയുടെയും ബാങ്ക് അക്കൗണ്ടുകളുടെയും വിശ്വാസ്യത നഷ്ടപ്പെടുത്തി. ജനജീവിതം ദുസഹമാക്കിയ സര്‍ക്കാരാണ് കേരളത്തിലുള്ളത്. കേരളത്തില്‍ ഭരണം നടക്കുന്നുണ്ടോയെന്ന് തന്നെ ജനങ്ങള്‍ സംശയിച്ചു തുടങ്ങിയിട്ടുണ്ട്. റേഷന്‍ വിതരണമുള്‍പ്പെടുള്ളവ ഈ സര്‍ക്കാര്‍ നശിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കാരുണ്യപദ്ധതിയില്ല, ചികിത്സയില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പോരാടണം. ദുരിതമനുഭവിക്കുന്നവരുടെ കണ്ണീരൊപ്പി മുന്നോട്ട് പോകണമെന്നും കെ.സി പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു അധ്യക്ഷത വഹിച്ചു. നേതാക്കളായ അഡ്വ. സി.ആര്‍ ജയപ്രകാശ്, അബ്ദുള്‍ ഗഫൂര്‍ ഹാജി, കെ പി ശ്രീകുമാര്‍, എ.എ ഷുക്കൂര്‍, അഡ്വ. ഡി.സുഗതന്‍, പി.നാരായണന്‍കുട്ടി, എസ്.ശരത്, നെടുമുടി ഹരികുമാര്‍, എ കെ രാജന്‍, ജി മുകുന്ദന്‍പിളള, സി കെ ഷാജിമോഹന്‍, ശാന്തകുമാരി, കെ വി മേഘനാഥന്‍, കെ ആര്‍ മുരളീധരന്‍, യു മുഹമ്മദ്, സഞ്ജീവ് ഭട്ട്, പി ഉണ്ണിക്കൃഷ്ണന്‍, എന്‍ രവി, സുനില്‍ജോര്‍ജ്ജ്, റിഗോ രാജു, പ്രതാപന്‍ പറവേലി, വി കെ ബൈജു, പ്രമോദ് ചന്ദ്രന്‍, ശങ്കര്‍, ആര്‍ ബി നിജോ, എസ് കൃഷ്ണകുമാര്‍, എം ബി സജി, രവിപുരത്ത് രവീന്ദ്രന്‍, എസ് ദീപു, സുജാ ജോഷ്വ, ലളിതാ രവിന്ദ്രനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഡി സി സി ട്രഷറര്‍ ടി സുബ്രഹ്മണ്യദാസ് സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര്‍ ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം