ഹരിതകേരളം എക്സ്പ്രസ് പ്രദര്‍ശന വാഹനം ഇന്ന് ജില്ലയില്‍
ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ നവകേരളത്തിനായുള്ള കര്മപദ്ധതിയിലുള്ള ഹരിതകേരളം മിഷന്റെ പ്രചരാണാര്‍ഥമുള്ള ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ഹരിതകേരളം എക്സ്പ്രസ് പ്രദര്‍ശന വാഹനം ഇന്ന് ജില്ലയിലെത്തും. ഇന്നും 30നുമായി ജില്ലയിലെ 15 കേന്ദ്രങ്ങളിലാണ് പ്രചരണവാഹനം എത്തുക.
ഇന്ന് കായംകുളത്ത് എത്തുന്ന എക്സ്പ്രസിന് ജില്ലാതല സ്വീകരണം നല്‍കും. ജില്ലാ തല ഫ്ളാഗ് ഓഫ് കായംകുളം കെ.എസ്.ആര്.ടി.സി.ബസ്റ്റാന്‍ഡില്‍ രാവിലെ 10 മണിക്ക് പൊതുമരാമത്ത് രജിസ്ട്രേഷന് വകുപ്പുമന്ത്രി ജി.സുധാകരന് നിര്‍വഹിക്കും. അഡ്വ.യു.പ്രതിഭാഹരി എം.എല്‍.എ അധ്യക്ഷത വഹിക്കും. കായംകുളം നഗരസഭാ ചെയര്മാന് അഡ്വ.എന്‍.ശിവദാസന്‍ മുഖ്യ പ്രഭാഷണം നടത്തും.
മാവേലിക്കര, നങ്ങ്യാര്‍കുളങ്ങര, ഹരിപ്പാട്, മാന്നാര്‍, എടത്വ, പുന്നപ്ര പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ പ്രദര്‍ശനത്തിനുശേഷം ആലപ്പുഴ ബീച്ചില്‍ സമാപിക്കും. 30ന് രാവിലെ അരൂര്‍ , വടുതല, തണ്ണീര്‍മുക്കം, ചേര്‍ത്തല, മാരാരിക്കുളം, മുഹമ്മ, മണ്ണഞ്ചേരി, കെ.എസ്.ആര്.ടി.സി. ബസ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ പര്യടനം നടത്തും. വാഹനത്തോടൊപ്പം കലാസംഘം പ്രത്യേക വാഹനത്തില്‍ അനുഗമിക്കും.പുന്നപ്രയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹരിതകേരളം പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന പരിപാടികളുടെ പ്രത്യേക ചിത്രപ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ നിയമസഭ മണ്ഡലങ്ങളില്‍ ഒരു സ്ഥലത്തെങ്കിലും എക്സ്പ്രസ് എത്തണമെന്നാണ് ലക്ഷ്യം. ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍, കുടുംബശ്രീ, നെഹ്റുയുവകേന്ദ്ര, യൂത്ത്ക്ലബുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് യാത്രാപരിപാടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."