ജില്ലാ സ്‌കൂള്‍ കലോത്സവം ജനുവരി മൂന്നു മുതല്‍ കാഞ്ഞിരപ്പള്ളിയില്‍
കാഞ്ഞിരപ്പള്ളി: കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവ ജനുവരി മൂന്ന് മുതല്‍ ആറ് വരെ തീയതികളിലായി കാഞ്ഞിരപ്പള്ളിയില്‍ നടത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കലോത്സവത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് അധ്യക്ഷനായിരിക്കും.
സംസ്‌കൃതോത്സവത്തിന്റെ ഉദ്ഘാടനം ഡോ.എന്‍.ജയരാജ് എം.എല്‍.എയും അറബിക് കലോത്സവത്തിന്റെ ഉദ്ഘാടനം കെ.സുരേഷ് കുറുപ്പ് എം.എല്‍.എ.യും നിര്‍വഹിക്കും.ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ അനുഗ്രഹ പ്രഭാഷണവും മോന്‍സ് ജോസഫ് എം.എല്‍.എ മുഖ്യപ്രഭാഷണവും നടത്തും. ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍,വിദ്യാഭ്യാസ വകപ്പ് മേധാവികള്‍ എന്നിവര്‍ പ്രസംഗിക്കും.
കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് എച്ച്.എസ്.എസ്, മൈക്ക ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, പേട്ട ജി.എച്ച്.എസ്.എസ്, സെന്റ്‌മേരീസ് എച്ച്.എസ്.എസ്, എ.കെ.ജെ.എം.എച്ച്.എസ്.എസ് എന്നീ വേദികളിലായി നടക്കുന്ന കലാമേളയില്‍ ജില്ലയിലെ 13 വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നായി 7256 കലാപ്രതിഭകള്‍ വിവിധ മത്സരങ്ങളിലായി മാറ്റുരയ്ക്കും. യു.പി, എച്ച്.എസ്, എച്ച്.എസ്.എസ് വിഭാഗങ്ങളില്‍ നിന്നായി യഥാക്രമം 33, 87, 103 മത്സര ഇനങ്ങളാണുള്ളത്. കലോത്സവത്തിന്റെ പ്രഥമ ദിനത്തില്‍ വിവിധ മത്സരങ്ങളിലായി 2443 കുട്ടികളും രണ്ടാം ദിവസം 1876 കുട്ടികളും മൂന്നാം ദിവസം 2163 കുട്ടികളും സമാപന ദിനത്തില്‍ 774 കുട്ടികളും പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
സമാപന സമ്മേളനം പി.സി.ജോര്‍ജ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. കലോത്സവത്തി ന്റെ സുഗമമായ നടത്തിപ്പിന് വിവിധ കമ്മറ്റികള്‍ വിപുലമായ ഒരുക്കങ്ങള്‍ നടത്തി വരുന്നതായി സംഘാടകര്‍ പറഞ്ഞു.ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സുധ ഡി.ഇ.ഒ.പത്മജ, സി.എന്‍ തങ്കച്ചന്‍, കെ.വി.അനീഷ് ലാല്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷക്കീലന സീര്‍, ജോഷി അഞ്ചനാട്ട്, പി.കെ.അബ്ദുല്‍ കരീം&മുീ;െ എം.എ.. റിബിന്‍ ഷാ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."