അഖിലകേരള വിശ്വകര്‍മ മഹാസഭയെ അപകീര്‍ത്തിപ്പെടുത്തുന്നവരെ തിരിച്ചറിയണമെന്ന്
പാലാ: അഖിലകേരള വിശ്വകര്‍മ മഹാ സഭയ്‌ക്കെതിരേ അപകീര്‍ത്തി പരമായി പ്രവര്‍ത്തിക്കുന്ന വ്യാജ സംഘടനകയെ പ്രവര്‍ത്തര്‍ തിരിച്ചറിയണമെന്ന് പ്രസിഡന്റ് എം.സുകുമാരന്‍ ആചാരി.വിശ്വകര്‍മ്മ മഹാസഭ മീനച്ചില്‍ താലൂക്ക് പഠന നേതൃത്വ ക്യാംപ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോടതി രജിസ്ട്രാര്‍ വിധികളെ അപമാനിക്കുന്ന തരത്തില്‍ അഖിലകേരള വിശ്വകര്‍മ സഭയുടെ രജിസ്ട്രാര്‍ നമ്പര്‍, ബോര്‍ഡ്, കൊടി എന്നിവ ഉപയോഗിക്കുന്നതും മഹാസഭയുടെ പ്രവര്‍ത്തകര്‍ എന്നു പറഞ്ഞു നടക്കുന്ന സമുദായ ദ്രോഹികളുടെ ചതിക്കുഴികളില്‍ പ്രവര്‍ത്തകര്‍ വീഴരുതെന്നും എം.സുകുമാരന്‍ ആചാരി പറഞ്ഞു.
യോഗത്തില്‍ താലൂക്ക് പ്രസിഡന്റ് പി.റ്റി ഗോപി പുറക്കാട്ടില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വിജയന്‍ കെ.ഈരേഴ യോഗത്തില്‍ പ്രസംഗിച്ചു.നിയമലംഘനം നടത്തി വിശ്വകര്‍മ്മജരെ വഴിതെറ്റിക്കുന്നവരെ നിയമപരമായ മാര്‍ഗ്ഗത്തിലൂടെ തടയണമെന്ന് ബോര്‍ഡ് മെമ്പര്‍ പി.വി രാജേഷ് ആവശ്യപ്പെട്ടു. സെക്രട്ടറി കെ.കെ അനില്‍ ,കെ.കെ പുരുഷോത്തമന്‍ ,പ്രേംജിത്ത് ലാല്‍,കെ.ജി ഷാജന്‍ കാരാമയില്‍,വി.എ.വൈ.എഫ് താലൂക്ക് സെക്രട്ടറി മനീഷ പി ചന്ദ്രന്‍ എന്നിവര്‍ ക്യാംപിന് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."